InternationalLatest

ഇരുപത് മിനിറ്റിനുള്ളില്‍ കോവിഡ് പരിശോധനാ ഫലം

“Manju”

ശ്രീജ.എസ്

സിഡ്നി: ഇരുപത് മിനിറ്റിനുള്ളില്‍ കൊറോണ വൈറസ് ബാധ കണ്ടെത്താന്‍ സഹായിക്കുന്ന പരിശോധന സംവിധാനം കണ്ടെത്തി ഓസ്ട്രേലിയന്‍ ​ഗവേഷകര്‍. നിലവില്‍ രോ​ഗമുണ്ടോ എന്നും മുമ്പ് രോ​ഗമുണ്ടായിരുന്നോ എന്നും ഈ പരിശോധനയിലൂടെ കണ്ടെത്താന്‍ സാധിക്കുമെന്ന് മൊനാഷ് സര്‍വ്വകലാശാലയിലെ ​ഗവേഷകര്‍ അവകാശപ്പെടുന്നു. ലോകത്തിലാദ്യമായിട്ടാണ് ഈ നീക്കമെന്നും അവര്‍ അവകാശപ്പെടുന്നു.

ബയോപ്രിയയും മൊനാഷ് സര്‍വകലാശാലയിലെ കെമിക്കല്‍ എന്‍ജിനീയറിങ് വിഭാഗവും ചേര്‍ന്നാണ് ഗവേഷണം നടത്തിയത്. കണ്‍വര്‍ജന്‍റ് ബയോ നാനോ സയന്‍സ് ആന്‍ഡ് ടെക്നോളജിയിലെ എആര്‍സി സെന്‍റര്‍ ഫോര്‍ എക്സലന്‍സില്‍ നിന്നുള്ള ഗവേഷകരും പഠന സംഘത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്

Related Articles

Back to top button