IndiaLatest

ആദായ നികുതി റിട്ടേണ്‍ ഫയല്‍ സമര്‍പ്പിച്ചില്ലേ?

“Manju”

ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാനുള്ള സമയപരിധി തീരാൻ ഇനി ദിവസങ്ങള്‍ മാത്രം ബാക്കി. 2022-23 സാമ്പത്തിക വര്‍ഷത്തെ റിട്ടേണ്‍ ഫയല്‍ ചെയ്യാൻ നിലവില്‍ രണ്ട് നികുതി സ്കീമുളാണുള്ളത്. നികുതിദായകന്റെ സാമ്പത്തിക ആവശ്യങ്ങള്‍ അനുസരിച്ച്‌ പഴയ നികുതി ഘടനയോ, പുതിയ നികുതി സ്‌കീം പ്രകാരമോ റിട്ടേണ്‍ ഫയല്‍ ചെയ്യാവുന്നതാണ്.

നിലവില്‍ വ്യത്യസ്ത ഐടിആര്‍ ഫോമുകള്‍ ആദായനികുതി വകുപ്പ് പുറത്തിറക്കിയിട്ടുണ്ട്, ഐടിആര്‍ വണ്‍, ഐടിആര്‍ടു, ഐടിആര്‍ ത്രീ, ഐടിആര്‍ ഫോര്‍ എന്നിങ്ങനെ നാല് ഫോമുകളാണ് അവതരിപ്പിച്ചിരിക്കുന്നത്. വരുമാനം അനുസരിച്ച്‌ റിട്ടേണ്‍ ഫയല്‍ ചെയ്യാൻ ഉപയോഗിക്കേണ്ട ഫോമുകളിലും വ്യത്യാസം വരും. വ്യക്തിവിവരങ്ങള്‍, നികുതി കണക്കുകള്‍, നിക്ഷേപം, വരുമാന രേഖകള്‍ തുടങ്ങിയവയാണ് റിട്ടേണ്‍ ഫയല്‍ ചെയ്യുമ്പോള്‍ സമര്‍പ്പിക്കേണ്ടത്. പാൻ കാര്‍ഡ്,ആധാര്‍ കാര്‍ഡ് എന്നിവയും ഫയല്‍ റിട്ടേണ്‍ ചെയ്യാൻ ആവശ്യമാണ്.

ഫയല്‍ സമര്‍പ്പിക്കുന്നതിന് മുൻപായി കണക്കുകള്‍ കൃത്യമാണെന്ന് ഉറപ്പുവരുത്തണം. ജൂലൈ 31 വരെയാണ് ഇതിനുള്ള സമയപരിധി. ഇതിന് മുൻപായി ചെയ്തില്ലെങ്കില്‍ ഓഗസ്റ്റ് ഒന്ന് മുതല്‍ നികുതി അടയ്‌ക്കണം. അഞ്ച് ലക്ഷത്തില്‍ താഴെയാണ് വാര്‍ഷിക വരുമാനമെങ്കില്‍ ഓഗസ്റ്റ് ഒന്നിന് ശേഷം റിട്ടേണ്‍ ഫയല്‍ ചെയ്യുന്നവരില്‍ നിന്ന് ആയിരം രൂപ പിഴ ഇനത്തില്‍ ഈടാക്കും. അഞ്ച് ലക്ഷത്തിലധികമാണ് വരുമാനമെങ്കില്‍ 5,000 രൂപ പിഴ അടയ്‌ക്കണം.

Related Articles

Back to top button