IndiaLatest

‘ഒരു കൊമ്പ്’ സഹായം ആമക്ക് നൽകി എരുമ

“Manju”

മൃഗങ്ങൾ തമ്മിലുള്ള സ്നേഹം കാണിക്കുന്ന വീഡിയോകൾ എപ്പോഴും കാണാൻ അതിശയകരമാണ്. പ്രത്യേകിച്ച് വ്യത്യസ്‌ത മൃഗങ്ങൾ പരസ്‌പരം സഹായിക്കുന്നതും സ്‌നേഹം പ്രകടിപ്പിക്കുന്നതും . വെള്ളത്തിൽ വീണ് കരക്ക് കയറാനാവാതെ വിഷമിച്ച പൂച്ചയെ സ്വന്തം മുതുകിലേറ്റി കരയിലെത്തിച്ച നായയുടെ വീഡിയോയും വളർത്തുനായയെ തേടിയെത്തുന്ന മാൻ കുഞ്ഞിന്റെ അപൂർവ സൗഹൃദ കഥയും മുന്‍പ് കണ്ടിരുന്നു.. മറ്റൊരു വീഡിയോ കൂടി ഇവയുടെ കൂട്ടത്തിലേക്ക് എത്തിയിരിക്കുകയാണ്. തലകീഴായി മറിഞ്ഞ് കിടന്ന ആമയെ പൂർവ സ്‌ഥിതിയിലാക്കാക്കാൻ സഹായിക്കുന്ന എരുമയുടെ വീഡിയോ ആണ് ഇപ്പോള്‍ വൈറൽ ആയിരിക്കുന്നത്. എപ്പോൾ, എവിടെ നിന്നാണ് വീഡിയോ പകർത്തിയതെന്ന് വ്യക്‌തമല്ല.

ഐഎഫ്എസ് ഓഫിസർ സുശാന്ത നന്ദ ഈ വീഡിയോ തന്റെ ട്വിറ്ററിൽ പങ്കുവച്ചിട്ടുണ്ട്. എരുമ തന്റെ കൊമ്പ് ഉപയോഗിച്ച് ആമയെ മറിച്ചിടുന്നത് വീഡിയോയിൽ കാണാം. ആമ പൂർവ സ്‌ഥിതിയിൽ ആവുന്നതുവരെ എരുമ തന്റെ ശ്രമം തുടർന്നു.

Related Articles

Check Also
Close
Back to top button