IndiaLatest

യത്ര നാര്യസ്തു പൂജ്യന്തേ… ‘ സൈന്യത്തിൻ്റെ ഉന്നത സ്ഥാനങ്ങളിൽ വനിതകളും!

“Manju”

ഷൈലേഷ്കുമാർ കൻമനം

ന്യൂഡൽഹി: ഭാരത സൈന്യത്തിൻ്റെ അമരത്ത് ഇനി വീരാംഗനകൾ ചരിത്രം കുറിക്കും. ഇന്ത്യൻ സൈന്യത്തിൽ വനിത ഓഫീസർമാർക്ക് ഉയർന്ന പദവികളിലേക്ക് സ്ഥിര നിയമന സ്ഥാനക്കയറ്റത്തിന് കേന്ദ്ര സർക്കാർ ഉത്തരവിറക്കി. ഇന്ത്യൻ ആർമിയുടെ പത്ത് സ്ട്രീമുകളിലേയും ഷോർട്ട് സർവ്വീസ് കമ്മീഷൻഡ് വനിതാ ഓഫീസർമാർക്ക് സ്ഥിരം കമ്മീഷൻ അനുവദിക്കുന്നതായാണ് വിജ്ഞാപനം. ഇക്കാര്യ മുന്നയിച്ച് സുപ്രീം കോടതി അഞ്ചു മാസങ്ങൾ മുമ്പ് ഉത്തര ഉത്തരവിറക്കിയിരിക്കുന്നതിൻ്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര സർക്കാർ തീരുമാനം .

കരസേനയിലെ 10 വിഭാഗങ്ങളിൽ ഷോർട്ട് സർവ്വീസസ് കമ്മീഷനിൽ നിലവിൽ ജോലി ചെയ്യുന്ന വനിതകളെയാണ് സ്ഥിര നിയമനത്തിന് പരിഗണിക്കുക.സ്ഥിര നിയമനം സാധ്യമാകുന്നതോടെ പുരുഷൻമാർക്കു തുല്യമായ റാങ്കുകളും, കാലയളവും വനിതകൾ ലഭിക്കും. ഇതോടെ രാജ്യ സേവനത്തിൽ സ്ത്രീകളുടെ പങ്കാളിത്തം കൂടുതൽ തിളക്കമുള്ളതായിത്തീരുമെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു.

Related Articles

Back to top button