KannurKeralaLatestMalappuramThiruvananthapuramThrissur

കെ. മുരളീധരന് പരിശോധന വേണം കോവിഡ് സ്ഥിരീകരിച്ച ഡോക്ടറുടെ വിവാഹച്ചടങ്ങില്‍ പങ്കെടുത്തു: ജില്ലാ കളക്ടര്‍

“Manju”

സ്റ്റാഫ് റിപ്പോര്‍ട്ടര്‍

കോഴിക്കോട്: കോണ്‍ഗ്രസ് നേതാവും എം പിയുമായ കെ മുരളീധരന് കൊവിഡ് പരിശോധന നടത്താന്‍ ജില്ലാകളക്ടറുടെ നിര്‍ദ്ദേശം. കൊവിഡ് സ്ഥിരീകരിച്ച ഡോക്ടറുടെ വിവാഹച്ചടങ്ങില്‍ മുരളീധരന്‍ പങ്കെടുത്തതിനെത്തുടര്‍ന്നാണ് പരിശോധന നടത്താന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

അതിനിടെ കോഴിക്കോട്ട് ഒരു കൊവിഡ് മരണംകൂടി റിപ്പോര്‍ട്ടുചെയ്തു. ഇന്നലെ മെഡിക്കല്‍കോളേജില്‍ മരിച്ച അമ്പത്തേഴുകാരിയായ റുഖ്യാബിക്ക് കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു. പക്ഷാഘാതത്തെത്തുടര്‍ന്നാണ് ഇവര്‍ ചികിത്സ തേടിയത്. ഇവരുടെ ഒരു ബന്ധുവിനും നേരത്തേ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ജില്ലയിലെ ചെക്യാട്ട് 26പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു എന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ 23പേര്‍ വിവാഹച്ചടങ്ങില്‍ പങ്കെടുത്ത് നിരീക്ഷണത്തില്‍ കഴിയുന്നവരാണ്. ജില്ലയില്‍ മാത്രം ഇന്നലെ 67പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. സമ്പര്‍ക്കത്തിലൂടെയുളള രോഗവ്യാപനം കൂടുന്നതിനാല്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ കടുപ്പിച്ചിരിക്കുകയാണ്.

Related Articles

Back to top button