IndiaLatest

അതിര്‍ത്തികളില്‍ പരിശോധന കടുപ്പിച്ച്‌ തമിഴ്നാട് സര്‍ക്കാര്‍

“Manju”

ചെന്നൈ: സംസ്‌ഥാനത്ത് സിക്ക വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ അതിര്‍ത്തികളില്‍ പരിശോധന കടുപ്പിച്ച്‌ തമിഴ്നാട് സര്‍ക്കാര്‍. അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ മെഡിക്കല്‍ സംഘത്തെ നിയോഗിക്കുമെന്നും വ്യക്‌തമാക്കി. പരിശോധനയ്ക്കായി കൂടുതല്‍ പൊലീസിനെ വിന്യസിക്കുമെന്നും അറിയിച്ചു.

കന്യാകുമാരി ജില്ലയില്‍ പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തി. സംസ്‌ഥാനത്ത് നിന്ന് എത്തുന്നവരില്‍ രോഗലക്ഷണമുള്ളവരെ വിദഗ്ധ പരിശോധന നടത്തും. അതിര്‍ത്തി ജില്ലകളില്‍ പ്രത്യേക മെഡിക്കല്‍ ക്യാമ്പുകള്‍ തുറക്കുമെന്നും തമിഴ്നാട് ആരോഗ്യമന്ത്രി അറിയിച്ചു.

Related Articles

Back to top button