KeralaLatestThiruvananthapuram

ശിവശങ്കറിന്റെ ഓഫീസിലെ സിസിടിവി ദൃശ്യങ്ങള്‍ എന്‍ഐഎയ്ക്ക് നല്‍കും

“Manju”

സിന്ധുമോള്‍ ആര്‍

തിരുവനന്തപുരം; എന്‍ഐഎ ആവശ്യപ്പെട്ട ശിവശങ്കറിന്റെ ഓഫീസിലെ സിസിടിവി ദൃശ്യങ്ങള്‍ നല്‍കുമെന്ന് ചീഫ് സെക്രട്ടറി അറിയിച്ചു. ജൂലൈ ഒന്നു മുതല്‍ പന്ത്രണ്ട് വരെയുള്ള ദൃശ്യങ്ങള്‍ നല്‍കാനാണ് ചീഫ് സെക്രട്ടറി നിര്‍ദേശം നല്‍കിയത്. ഈ കാലയളവിലെ ദൃശ്യങ്ങള്‍ ഇടിമിന്നലില്‍ നശിച്ചിട്ടില്ലെന്ന് വിശദീകരണവും നല്‍കിയിട്ടുണ്ട്.

മുന്‍പ് ഏതാനും സിസിടിവികള്‍ ഇടിമിന്നലില്‍ നശിച്ചിരുന്നു. അതുകൊണ്ട് ചില സിസിടിവി ദൃശ്യങ്ങള്‍ ഉണ്ടാകുമോ എന്ന സംശയം സെക്രട്ടറിയേറ്റില്‍ നിന്നും പ്രകടിപ്പിച്ചിരുന്നു. എന്നാല്‍, മെയ് മാസത്തിലാണ് അത്തരമൊരു സംഭവം ഉണ്ടായതെന്നും, എന്‍ഐഎ ആവശ്യപ്പെട്ടത് ഈ കാലയളവിലെ ദൃശ്യങ്ങള്‍ അല്ലെന്നുമാണ് സെക്രെട്ടറിയേറ്റില്‍ നിന്നുള്ള വിശദീകരണം. ജൂലൈ ഒന്നു മുതല്‍ പന്ത്രണ്ട് വരെയുള്ള ദൃശ്യങ്ങളാണ് വേണ്ടത്. ഇതനുസരിച്ച്‌ എന്‍ഐഎ ആവശ്യപ്പെട്ട കാലയളവിലെ മുഴുവന്‍ സിസിടിവി ദൃശ്യങ്ങളും നല്‍കാമെന്നാണ് ചീഫ് സെക്രട്ടറി അറിയിച്ചത്.

ഇടിമിന്നലില്‍ സിസിടിവികള്‍ തകര്‍ന്നത് മെയ് പതിമൂന്നാം തീയതിയാണ്. ആ സംഭവത്തിന് ഇതുമായി ഒരു ബന്ധവുമില്ലെന്നും ചീഫ് സെക്രട്ടറി അറിയിച്ചു. അതുകൊണ്ടുതന്നെ ദൃശ്യങ്ങള്‍ നഷ്ടമായി എന്ന വാദത്തിന് ഇതോടെ അടിസ്ഥാനം ഇല്ലാതാകുകയാണ്.

Related Articles

Back to top button