LatestThiruvananthapuram

കഴക്കൂട്ടത്ത് ആഴ്ചയില്‍ മൂന്ന് ദിവസം ഗതാഗത നിയന്ത്രണം

“Manju”

തിരുവനന്തപുരം: ഹൈവേ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് കഴക്കൂട്ടത്ത് ആഴ്ചയില്‍ മൂന്ന് ദിവസത്തേക്ക് ഗതാഗത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതായി സിറ്റി പോലീസ് കമ്മീഷ്ണര്‍ ബല്‍റാംകുമാര്‍ ഉപാദ്ധ്യായ അറിയിച്ചു. ഞായര്‍, ചൊവ്വ, ബുധന്‍ എന്നീ ദിവസങ്ങളിലാണ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഈ ദിവസങ്ങളില്‍ ആറ്റിങ്ങല്‍ ഭാഗത്ത് നിന്ന് നഗരത്തില്‍ പ്രവേശിക്കുന്ന വാഹനങ്ങള്‍ കഴക്കൂട്ടം വെട്ടുറോഡ് നിന്ന് നരിക്കല്‍ ഭാഗത്ത് കൂടിയോ, കാട്ടായിക്കോണം വഴിയോ പോകേണ്ടതാണ്.

ചാക്ക ഭാഗത്തുനിന്ന് വെട്ടുറോഡ് ഭാഗത്തേക്ക് വരുന്ന വാഹനങ്ങള്‍ ആറ്റിന്‍കുഴി ഭാഗത്തു വന്ന് പഴയ റോഡ് വഴി കഴക്കൂട്ടം ജംഗ്ഷനില്‍ എത്തി മേനംകുളം വഴി വെട്ടുറോഡ് ഭാഗത്തേക്ക് പോകണമെന്നും കമ്മീഷ്ണര്‍ അറിയിച്ചു.

Related Articles

Back to top button