KeralaLatest

കെ .എസ് ചിത്രയ്ക്ക് പിറന്നാള്‍ മധുരമായി ചേര്‍ത്തലക്കാരന്റെ പാട്ട്

“Manju”

ശ്രീജ.എസ്

മലയാളത്തിന്റെ വാനമ്പാടി കെ.എസ്.ചിത്രയുടെ ഹൃദയം നിറച്ചൊരു വരികളാണ് ‘വാനമ്പാടി പാടൂ ഇനിയും നീ…’ മലയാളത്തിന്റെ വാനമ്പാടി കെ.എസ്.ചിത്രയുടെ 57-ാം പിറന്നാള്‍ വരുന്ന 27-നാണ്. പിറന്നാള്‍ സമ്മാനമായി ചേര്‍ത്തല കടക്കരപ്പള്ളി സ്വദേശി രഞ്ജിത് രമേഷിന്റെ പാട്ട്. ചിത്ര തന്റെ യൂട്യൂബ് ചാനലില്‍ പാട്ട് അപ്‌ലോഡ് ചെയ്തതോടെ ഇത് വൈറലാകുകയും ചെയ്തു. സംഗീതസംവിധായകന്‍ ശരത്താണ് രഞ്ജിത് രമേഷിന്റെ വരികള്‍ പാടിയത്. ഈണം പകര്‍ന്നത് ആനന്ദ് ആര്‍.ജയറാമും.

തന്റെ വരികള്‍ ഇഷ്ടഗായിക പിറന്നാള്‍പ്പാട്ടായി സ്വീകരിക്കുകയും സംഗീതത്തിലെ കര്‍ക്കശക്കാരന്‍ ശരത് ആലപിച്ചതിന്റെയും ത്രില്ലിലാണ് ഈ 24-കാരന്‍. വര്‍ഷങ്ങള്‍ക്കുമുമ്പേ പാട്ടിനായി വരികള്‍ എഴുതിത്തുടങ്ങിയെങ്കിലും അവസരങ്ങളൊന്നുമുണ്ടായില്ല. ബി.എഡിന്‌ പഠിക്കുമ്പോള്‍ കൈവന്ന സൗഹൃദങ്ങളിലൂടെയാണ് സംഗീതസംവിധായകന്‍ ആനന്ദ് ആര്‍.ജയറാമിനെ പരിചയപ്പെട്ടത്. കൂട്ടുകാരാണ് രഞ്ജിത്തിന്റെ ഗാനരചനയെക്കുറിച്ച്‌ അറിയിച്ചത്. ഇഷ്ടഗായികയ്ക്കായി കുറിച്ച പിറന്നാള്‍പ്പാട്ടിന്റെ വരികള്‍ ആനന്ദിനും ഇഷ്ടമായതോടെ റെക്കോഡ് ചെയ്യാന്‍ വഴിതുറന്നു. തുടര്‍ന്നാണ്‌ വരികള്‍ സംഗീതസംവിധായകന്‍ ശരത് പാടി പിറന്നാള്‍പ്പാട്ടായി സമര്‍പ്പിച്ചത്.

Related Articles

Back to top button