InternationalLatest

വര്‍ക്ക് വിസകള്‍ പുതുക്കാന്‍ ഒമാന്‍

“Manju”

മസ്‌കത്ത്: അറുപത് വയസിന് മുകളില്‍ പ്രായമുള്ള പ്രവാസികളുടെ വര്‍ക്ക് വിസകള്‍ പുതുക്കുമെന്ന് ഒമാന്‍. രാജ്യത്തെ സ്വകാര്യ മേഖലയില്‍ തൊഴിലെടുക്കുന്ന അറുപത് വയസിന് മുകളില്‍ പ്രായമുള്ള പ്രവാസികള്‍ക്കാണ് തങ്ങളുടെ വര്‍ക്ക് വിസകള്‍ പുതുക്കാന്‍ ഒമാന്‍ തൊഴില്‍ മന്ത്രാലയം അനുമതി നല്‍കിയത്.

ഒമാന്‍ തൊഴില്‍ വകുപ്പ് മന്ത്രി പ്രൊഫസര്‍ മഹദ് ബിന്‍ സൈദ് ബിന്‍ അലി ബാവൈനാണ് ഇത് സംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം പുറപ്പെടുവിച്ചത്. ഈ വിജ്ഞാപന പ്രകാരം അറുപത് വയസിന് മുകളില്‍ പ്രായമുള്ള പ്രവാസികള്‍ക്ക് വിസകള്‍ പുതുക്കുന്നതിന് ഏര്‍പ്പെടുത്തിയ വിലക്ക് ഒഴിവാക്കിയതായി പ്രാദേശിക മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Related Articles

Back to top button