IndiaKeralaLatest

അന്ധതയെ കടത്തി വെട്ടിച്ച്‌ സിവില്‍ സര്‍വീസ് പരീക്ഷയില്‍ വിജയം; 25കാരിക്ക് അഭിനന്ദനവുമായി മുഹമ്മദ് കൈഫ്

“Manju”

സിന്ധുമോള്‍ ആര്‍

ചെന്നൈ: സിവില്‍ സര്‍വ്വീസ് സ്വപ്നം പൂവണിയാന്‍ ശരീരത്തിന്റെ പരിമിതികള്‍ വെല്ലുവിളിയാവില്ലെന്ന് തെളിയിച്ച ഇരുപത്തിയഞ്ചുകാരിക്ക് അഭിനന്ദനവുമായി മുന്‍ ക്രിക്കറ്റ് താരം മുഹമ്മദ് കൈഫ്. യുപിഎസ്സി പരീക്ഷയില്‍ 286-ാം റാങ്ക് നേടിയ മധുര സ്വദേശി പൂര്‍ണ സുന്ദരിക്കാണ് കൈഫിന്റെ അഭിനന്ദനം. അന്ധത പൂര്‍ണയുടെ സിവില്‍ സര്‍വ്വീസ് നേട്ടത്തിന് വിലങ്ങുതടിയായില്ല.

വായിച്ച്‌ പഠിക്കുക എന്നത് അസാധ്യമായിരുന്ന പൂര്‍ണയ്ക്ക് കുടുംബവും സുഹൃത്തുക്കളും പഠിക്കാനുള്ളത് ഓഡിയോ ഫോര്‍മാറ്റിലാക്കി നല്‍കുകയായിരുന്നു. ഒരിക്കലും നിങ്ങളുടെ സ്വപ്നങ്ങളെ പിന്തുടരുന്നത് അവസാനിപ്പിക്കരുതെന്ന കുറിപ്പോടെയാണ് പൂര്‍ണയെ അഭിനന്ദിച്ചുകൊണ്ടുള്ള കൈഫിന്റെ കുറിപ്പ്. സ്റ്റഡി മെറ്റീരിയലുകള്‍ രാവും പകലുമില്ലാതെ ഓഡിയോ ഫോര്‍മാറ്റിലാക്കിയത് മാതാപിതാക്കളും സുഹൃത്തുക്കളുമാണെന്ന് പൂര്‍ണ പറയുന്നു.

Related Articles

Back to top button