IndiaLatestThiruvananthapuram

കണ്ടെയ്ന്‍മെന്റ് സോണുകളില്‍ മുഴുവന്‍ പേര്‍ക്കും ആന്റിജന്‍ പരിശോധന നടത്തണം: ഐസിഎംആര്‍

“Manju”

സിന്ധുമോള്‍ ആര്‍

കൊവിഡ് കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിക്കുന്ന മേഖലകളില്‍ മുഴുവന്‍ പേരിലും ആന്റിജന്‍ പരിശോധന നടത്തണമെന്ന് ഐ​സി​എം​ആ​ര്‍. പു​തി​യ മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ത്തി​ലാ​ണ് ഐ​സി​എം​ആ​ര്‍ ഇ​ക്കാ​ര്യം നി​ര്‍​ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്. കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ പ്രദേശങ്ങളിലെ ക​ണ്ടെ​യ്ന്‍‌​മെ​ന്റ് സോ​ണു​ക​ളി​ലു​ള്ള എ​ല്ലാ​വ​ര്‍​ക്കും ദ്രു​ത ആ​ന്‍റി​ജ​ന്‍ പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്നാ​ണ് നി​ര്‍​ദേ​ശം.
എ​ന്നാ​ല്‍ സം​സ്ഥാ​ന​ങ്ങ​ള്‍​ക്ക് അ​വ​രു​ടെ വി​വേ​ച​നാ​ധി​കാ​രം ഉ​പ​യോ​ഗി​ച്ച്‌ ഈ ​നി​ര്‍​ദേ​ശ​ത്തി​ല്‍ മാ​റ്റം​വ​രു​ത്താ​മെ​ന്നും ഐ​സി​എം​ആ​ര്‍ പ​റ​യു​ന്നു. ആ​ന്റി​ജ​ന്‍ പ​രി​ശോ​ധ​ന​യി​ല്‍ നെ​ഗ​റ്റീ​വാ​യ ആ​ള്‍ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ പ്ര​ക​ടി​പ്പി​ച്ചാ​ല്‍ ആ​ര്‍​ടി-​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന ന​ട​ത്ത​ണം. വൈറസ് സാന്നിധ്യവും വ്യാപനവും മാസങ്ങള്‍ കഴിഞ്ഞിട്ടും പിടിച്ചു നിര്‍ത്താന്‍ സാധിക്കാതെ വന്നതോടെയാണ് കണ്ടെയ്ന്‍മെന്റ് സോണുകള്‍ കേന്ദ്രീകരിച്ച്‌ സമ്പൂര്‍ണ പരിശോധന നടത്താന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ക​ണ്ടെ​യ്ന്‍‌​മെ​ന്റ് സോ​ണു​ക​ളി​ല്‍ താ​മ​സി​ക്കു​ന്ന 100 ശ​ത​മാ​നം ആ​ളു​ക​ളെ​യും റാ​പ്പി​ഡ് ആ​ന്‍റി​ജ​ന്‍ പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​മാ​ക്ക​ണം, പ്ര​ത്യേ​കി​ച്ചും അ​ണു​ബാ​ധ പ​ട​രു​ന്ന ന​ഗ​ര​ങ്ങ​ളി​ല്‍ ഇത് അതാത് സംസ്ഥാനങ്ങള്‍ ഏറ്റെടുത്ത് ചെയ്യണമെന്നാണ് ഐസിഎംആര്‍ പറയുന്നത്.

Related Articles

Back to top button