IndiaKeralaLatest

“Manju”

സിന്ധുമോള്‍ ആര്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിക്ക് പിന്തുണ നല്‍കി പ്രമുഖ മൊബൈല്‍ നിര്‍മ്മാതാക്കളായ ആപ്പിള്‍. ഇതിന്റെ ഭാഗമായി ഐഫോണ്‍ 11ന്റെ നിര്‍മ്മാണം ഇന്ത്യയില്‍ ആരംഭിച്ചിരിക്കുകയാണ്. കേന്ദ്ര വാണിജ്യ മന്ത്രി പീയുഷ് ഗോയലാണ് രാജ്യത്ത് ഐഫോണ്‍ 11 നിര്‍മ്മാണം ആരംഭിച്ച കാര്യം അറിയിച്ചത്. ചെന്നൈയിലെ ഫോക്‌സ്‌കോണ്‍ പ്ലാന്റിലാണ് ഐഫോണ്‍ 11ന്റെ നിര്‍മ്മാണം പുരോഗമിക്കുന്നത്.

ഇതിനു പുറമെ, ഐഫോണ്‍ എസ്‌ഇ 2020യും ഇന്ത്യയില്‍ തന്നെ നിര്‍മ്മിക്കുമെന്നാണ് വിവരം. ബംഗളൂരുവിലെ വിസ്‌ട്രോണ്‍ പ്ലാന്റിലാകും എസ്‌ഇ 2020 നിര്‍മ്മിക്കുക. ഇന്ത്യയില്‍ തങ്ങളുടെ നിര്‍മ്മാണത്തില്‍ ആപ്പിള്‍ വലിയ വര്‍ധനയാണ് ലക്ഷ്യം വെക്കുന്നത്.നേരത്തെ, ഐഫോണ്‍ 6, ഐഫോണ്‍ 7, ഐഫോണ്‍ എക്‌സ്‌ആര്‍ എന്നീ ഫോണുകള്‍ ആപ്പിള്‍ ഇന്ത്യയില്‍ നിര്‍മ്മിച്ചിരുന്നു.

ഇന്ത്യയില്‍ നിര്‍മ്മാണം നടത്തുകയെന്നതാണ് തങ്ങളുടെ പ്രധാന ലക്ഷ്യമെന്ന് ആപ്പിള്‍ സിഇഒ ടിം കുക്ക് അടുത്തിടെ പറഞ്ഞതും വലിയ വാര്‍ത്തയായിരുന്നു. ആപ്പിള്‍ ചൈനയില്‍ നിന്നും പിന്മാറുന്നതിനുള്ള സൂചനകള്‍ പുറത്തുവരുന്ന സാഹചര്യത്തിലാണ് ഇന്ത്യയിലെ ഫോണ്‍ നിര്‍മ്മാണത്തില്‍ ആപ്പിള്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.

Related Articles

Back to top button