KeralaLatest

കേന്ദ്ര സര്‍വകലാശാല വൈസ് ചാന്‍സലര്‍ ആയി പ്രൊഫ. ഡോ.എച്ച്‌. വെങ്കിടേശ്വരലു നിയമിതനായി

“Manju”

ശ്രീജ. എസ്

കാസര്‍ഗോഡ്: കേരള- കേന്ദ്ര സര്‍വകലാശാല വൈസ് ചാന്‍സലര്‍ ആയി പ്രൊഫ. ഡോ. എച്ച്‌. വെങ്കിടേശ്വരലു നിയമിതനായി. ഹൈദരാബാദ് ഒസ്മാനിയ യൂണിവേഴ്സിറ്റിയിലെ കൊമേഴ്സ് പ്രൊഫസറാണ് വെങ്കിടേശ്വരലു. സര്‍വ്വകലാശാല വിസിറ്ററായ രാഷ്ട്രപതിയാണ് അദ്ദേഹത്തെ വൈസ് ചാന്‍സലര്‍ ആയി നിയമിച്ചത്.

ആറുവര്‍ഷമായി വൈസ് ചാന്‍സലര്‍ ആയിരുന്ന ഡോ.ജി. ഗോപകുമാര്‍ വിരമിച്ച ഒഴിവിലേക്കാണ് വെങ്കിടേശ്വരലു നിയമിതനായത്. അക്കാദമിക രംഗത്ത് പരിചയ സമ്പന്നനായ അദ്ദേഹം തെലങ്കാന മേഡക് സ്വദേശിയാണ്. ഒസ്മാനിയ സര്‍വകലാശാല പീസ് കമ്മിറ്റി അംഗം, ഐസിഎസ്‌ആര്‍ ടീച്ചര്‍ ഫെലോ, യു പി എസ് സി അഡ്വൈസര്‍ എന്നീ നിലകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

Related Articles

Back to top button