IndiaLatest

മന്ദിര ബേദിയുടെ ഭര്‍ത്താവ് രാജ് കൗശാല്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു

“Manju”

ന്യൂഡല്‍ഹി: മന്ദിര ബേദിയുടെ ഭര്‍ത്താവും സിനിമാ നിര്‍മാതാവുമായ രാജ് കൗശാല്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ബുധനാഴ്ച ആയിരുന്നു മരണം. ഒരു നടനായി സിനിമാജീവിതം ആരംഭിച്ച രാജ് കൗശാല്‍ മൂന്ന് സിനിമകള്‍ സംവിധാനം ചെയ്തു. ബോളിവുഡ് സിനിമ നിര്‍മാതാവ് കൂടിയായിരുന്നു രാജ്.

സംവിധായകന്‍ ഒനിര്‍ ആണ് രാജ് കൗശാലിന്റെ മരണ വാര്‍ത്ത അറിയിച്ചത്. തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ഒനിര്‍ ഇക്കാര്യം പങ്കുവെച്ചത്. ‘വളരെ വേഗം പോയി. ഇന്ന് രാവിലെ നമുക്ക് സിനിമാ നിര്‍മാതാവും സംവിധായകനുമായ രാജ് കൗശാലിനെ നഷ്ടമായി. വളരെ സങ്കടകരമാണ്. എന്റെ ആദ്യ ചിത്രമായ #MyBrotherNikhil ന്റെ നിര്‍മാതാക്കളില്‍ ഒരാള്‍ ആയിരുന്നു അദ്ദേഹം. ഞങ്ങളുടെ കാഴ്ചപ്പാടുകളില്‍ വിശ്വസിക്കുകയും ഞങ്ങളെ പിന്തുണയ്ക്കുകയും ചെയ്ത ചുരുക്കം ചിലരില്‍ ഒരാള്‍. അദ്ദേഹത്തിന്റെ ആത്മാവിനായി പ്രാര്‍ത്ഥിക്കുന്നു’ – തന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ ഒനിര്‍ കുറിച്ചത് ഇങ്ങനെ. വിര്‍, താര എന്നിങ്ങനെ രണ്ടു മക്കളാണ് മന്ദിര ബേദി – രാജ് കൗശാല്‍ ദമ്പതികള്‍ക്ക്. തൊണ്ണൂറുകളുടെ അവസാനത്തിലും രണ്ടാരത്തിന്റെ പകുതി വരെയും രാജ് കൗശാല്‍ സിനിമാ മേഖലയില്‍ സജീവമായിരുന്നു.

Related Articles

Back to top button