അരീക്കോട് : അരീക്കോട് ഗ്രാമപഞ്ചായത്തിലെ ചെമ്പ്രകാട്ടൂരില്‍ കോവിഡ് നെഗറ്റീവ് ആയി ഞായറാഴ്ച വീട്ടില്‍ എത്തിയ യുവാവ് മരിച്ചു.കുറുക്കന് കുന്നത്ത് താമസിക്കുന്ന ശങ്കരന് ചെട്ടിയാരുടെ മകന് രതീഷ് (38) ആണ് മരിച്ചത്.ഈ കഴിഞ്ഞ ഏപ്രില്‍ 12നാണ് രതീഷിനെ കോവിഡ് പരിശോധന നടത്തുകയും .പിന്നീട് രോഗം സ്ഥിരീകരിക്കുകയും ചെയ്തത്. പെരിന്തല്‍മണ്ണയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു . കഴിഞ്ഞദിവസം കോവിഡ് നെഗറ്റീവ് ആയതിനെ തുടര്‍ന്ന് ഞായറാഴ്ച രതീഷിനെ വീട്ടില്‍ കൊണ്ടുവരികയും ചെയ്തിരുന്നു.ശേഷം ഇന്നലെ രാവിലെ ചില അസ്വസ്ഥതകളെ തുടര്‍ന്ന് അരീക്കോട് താലൂക്ക് ആശുപത്രിയില്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് ആംബുലന്‍സ് എത്തുകയും. മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കൊണ്ട് പോവുകയും ചെയ്തു . അവിടെ ചികിത്സ നടക്കുന്നതിനിടയിലാണ് മരണം സംഭവിച്ചത്.
Related Articles
എന്താണ് ഡീപ് ഫേക്ക് വീഡിയോകള്‍
November 8, 2023 3:53 PM
കൊതുകിനെ തുരത്തണം; ബാറ്റുമായി തിരുവാതിര കളിച്ച് പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍
January 22, 2022 4:49 PM
Check Also
Close
-
സുപ്രിയയ്ക്ക് ജോയ് ആലുക്കാസിന്റെ വീട്November 23, 2021 7:30 PM