KeralaLatest

എന്താണ് ഡീപ് ഫേക്ക് വീഡിയോകള്‍

“Manju”

വീഡിയോകോളിലും വ്യാജന്‍, കോഴിക്കോട്ടുകാരന് കാശ് പോയി; പുതിയ തട്ടിപ്പ് എങ്ങനെ ശ്രദ്ധിക്കാം, deep fake video call, new online fraud, artificial intelligence, cyber crime

സമൂഹ മാധ്യമങ്ങളില്‍ ഇപ്പോഴത്തെ ചൂടേറിയ ചര്‍ച്ചാ വിഷയമാണ് ഡീപ് ഫേക്ക് വീഡിയോകള്‍ (Deepfake Videos). നടി രശ്മിക മന്ദാനയുടെ ഡീപ് ഫേക്ക് വീഡിയോ കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടതോടെയാണ് വിഷയം കൂടുതല്‍ ഗൗരവമേറിയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത്.

എന്താണ് ഡീപ് ഫേക്ക് വീഡിയോ?
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജിൻസിന്റെ സഹായത്തോടെ കൃത്രിമ വീഡിയോകള്‍ നിര്‍മിക്കുന്ന രീതിയാണിത്. മറ്റ് വീഡിയോകളോ ചിത്രങ്ങളോ ഉപയോഗിച്ച്‌ വേറെ ഒരാളുടേത് എന്ന് തോന്നിക്കുന്ന തരത്തില്‍ ചിത്രങ്ങളും വീഡിയോകളും നിര്‍മിക്കുന്നതാണ് ഡീപ് ഫേക്ക്. ഒരു വ്യക്തിയുടെ വീഡിയോകളോ ഓഡിയോ റെക്കോര്‍ഡിങുകളോ സൃഷ്‌ടിക്കാനോ മാറ്റിമറിയ്ക്കാനോ മെഷീൻ ലേണിംഗ് ഉപയോഗിക്കുന്ന ഒരു തരം സാങ്കേതിക വിദ്യയാണിത്.

നിരവധി സാധ്യതകളുള്ള ഡീപ് ഫേക്ക് സാങ്കേതികവിദ്യ ദുരുപയോഗങ്ങള്‍ക്കും കാരണമാകുന്നുണ്ട്. കാണുന്നവര്‍ക്ക് ഇത് യാഥാര്‍ഥ്യമാണെന്ന് തോന്നിയേക്കാം. മുഖം മാറ്റിയ ഫോട്ടോകളോ മോര്‍ഫ് ചെയ്ത വീഡിയോകളോ എന്തിനേറെ പ്രമുഖരുടെ ശബ്ദം പോലും ഇത്തരത്തില്‍ സൃഷ്ടിക്കാൻ സാധിക്കും. ഓണ്‍ലൈനില്‍ ലഭ്യമായ ചില ഒറിജിനല്‍ ഫോട്ടോകളും വീഡിയോകളും ഉപയോഗിച്ചാണ് ഇത്തരം ഫേക്കുകള്‍ നിര്‍മിക്കുന്നത്.

ഇത്തരം വീഡിയോകള്‍ക്ക് കൂടുതലും ഇരകളാകേണ്ടി വരുന്നത് സ്ത്രീകളാണ്. ടെയ്ലര്‍ സ്വിഫ്റ്റ്, എമ്മ വാട്സണ്‍ തുടങ്ങിയ പ്രമുഖര്‍ ഉള്‍പ്പെടെ നിരവധിപ്പര്‍ ഡീപ് ഫേക്കിന് ഇതിനകം ഇരയായിട്ടുണ്ട്. ഒരു ഡച്ച്‌ എഐ കമ്പനിയുടെ പഠനം അനുസരിച്ച്‌, ഡീപ് ഫേക്ക് വീഡിയോയുടെ പ്രധാന ഉദ്ദേശം പോണോഗ്രാഫിയാണ്. അതിനാല്‍ തന്നെ, അതിന്റെ ഇരകളില്‍ കൂടുതലും സ്ത്രീകളാണ്.

ഡീപ് ഫെയ്ക് വീഡിയോകളും ചിത്രങ്ങളും എങ്ങനെ തിരിച്ചറിയാം?

ഡീപ് ഫേക്ക് വീഡിയോകളും ചിത്രങ്ങളും സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ തിരിച്ചറിയാൻ സാധിക്കും. ഡീപ്ഫേക്ക് തിരിച്ചറിയാൻ നിങ്ങളെ സഹായിക്കുന്ന ചില കാര്യങ്ങളാണ് താഴെ പറയുന്നത്.

1. കൃത്രിമമായ മുഖചലനങ്ങളും ഭാവങ്ങളും ആണോ എന്ന് പരിശോധിക്കുക

2. വിചിത്രമെന്നോ അസ്വാഭാവികമെന്നോ തോന്നുന്ന ഭാവങ്ങള്‍, ശരീര അനുപാതം അല്ലെങ്കില്‍ ചലനങ്ങള്‍ എന്നിവയാണോ എന്ന് പരിശോധിക്കുക

3. ലിപ് സിങ്കില്ലാത്ത അല്ലെങ്കില്‍ ചുണ്ടിന്റെ ചലനങ്ങളോട് പൊരുത്തപ്പെടാത്ത ഓഡിയോ ആണോ എന്ന് പരിശോധിക്കുക

4. ആ വ്യക്തിയുടെ സാധാരണ പെരുമാറ്റത്തില്‍ നിന്നും വ്യത്യസ്തമായ വീഡിയോ ആണോ എന്ന് പരിശോധിക്കുക

5. വിശ്വാസ്യതയുള്ള ഉറവിടമാണോ എന്ന് പരിശോധിക്കുക.

6. ഡീപ്ഫേക്ക് ഡിറ്റൻഷൻ ടൂളുകള്‍ കണ്ടെത്തുകയാണെങ്കില്‍ അവ ഉപയോഗിക്കുക

7. ഏറ്റവും പുതിയ ടെക്നോളജിയെക്കുറിച്ചും ഡീപ്ഫേക്ക് സാങ്കേതികവിദ്യയെക്കുറിച്ചും അറിഞ്ഞിരിക്കുക

Related Articles

Back to top button