IndiaLatest

കീറ്റോ ഡയറ്റ് ; ബംഗാളി നടി മിശ്തി മുഖർജി മരിച്ചു

“Manju”

കൊൽക്കത്ത: ബംഗാളി നടി മിശ്തി മുഖർജി അന്തരിച്ചു. വൃക്ക തകരാറിനെ തുടർന്നാണ് മരണം വെള്ളിയാഴ് രാത്രിയോടെയാണ് മരണത്തിന് കീഴടങ്ങിയത്. ബംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ‌
ശനിയാഴ്ച ബന്ധുക്കൾ പുറത്തുവിട്ട പ്രസ്താവനയിലൂടെയാണ് മരണം സ്ഥിരീകരിച്ചത്. ശരീരഭാരം കുറയ്ക്കാനുള്ള കീറ്റോ ഡയറ്റ് പ്രതികൂലമായി ബാധിച്ചതാണ് മരണത്തിൽ കലാശിച്ചത് എന്ന് കുടുംബം പറയുന്നു. കീറ്റോ ഡയറ്റ് പിന്തുടർന്നതിന് പിന്നാലെ വൃക്കക്ക് തകരാർ സംഭവിച്ചു. ഇവർ ഒരുപാട് വേദന സഹിച്ചിരുന്നു. തികച്ചും ദൗർഭാഗ്യകരമായ സംഭവം. ഞങ്ങളുടെ നഷ്ടം ആർക്കും നികത്താനാവില്ലെന്നും പ്രസ്താവനയിൽ പറയുന്നു.
മേം കൃഷ്ണ ഹൂം, ലെെഫ് കി തോ ലഗ് ഗയീ എന്ന തുടങ്ങിയ ബോളിവുഡ് ചിത്രങ്ങളിലും മിഷ്തി വേഷമിട്ടിട്ടുണ്ട്. 2012ൽ ലൈഫ് കി തോഹ് ലഗ് ഗയി എന്ന ചിത്രത്തിലൂടെയായിരുന്നു താരത്തിൻറെ വെള്ളിത്തിരയിലേക്കുള്ള അരങ്ങേറ്റം.

Related Articles

Back to top button