KeralaLatest

ലോകത്തിലെ ഏറ്റവും നീളം കൂടിയ നദി ‘നൈല്‍’ !, പറയാന്‍ വരട്ടെ…

“Manju”

ഏറ്റവും നീളം കൂടിയ നദി. ജലാശയത്തിലെ രാജ്യങ്ങൾ. ആമസോൺ - നദി അല്ലെങ്കിൽ  ശുദ്ധമായ കടൽ
സ്കൂളില്‍ ടീച്ചര്‍ ചോദിക്കും, ലോകത്തിലെ ഏറ്റവും നീളം കൂടിയ നദി ഏതാണ്? ഉത്തരം നൈല്‍ എന്നാണ് ഇതുവരെ പറഞ്ഞിരുന്നത്. ഇനി പറയാന്‍ വരട്ടെ സമയമുണ്ട്.
എൻസൈക്ലോപീഡിയ ബ്രിട്ടാനിക്കയും ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡും അനുസരിച്ച്‌ ആഫ്രിക്കയിലെ നൈല്‍ നദിയാണ് ലോകത്തിലെ ഏറ്റവും നീളം കൂടിയ നദി. 6,650 കിലോമീറ്ററിലാണ് നദി നീണ്ട് കിടക്കുന്നത്. എന്നാല്‍ ലോകത്തിലെ ഏറ്റവും വലിയ നദി ആമസോണ്‍ നദിയാണ്. ഏറ്റവും നീളം കൂടിയ നദിക്ക് വെല്ലുവിളിയാകുകയാണ് ഏറ്റവും വലിയ നദി.
നമ്മുടെ പല ധാരണകളെയും മാറ്റി മറിക്കുന്ന പര്യവേക്ഷണത്തിന് സാക്ഷ്യം വഹിക്കാനൊരുങ്ങുകയാണ് ലോകം. 2024 ഏപ്രിലില്‍ ആമസോണ്‍ നദിയില്‍ അന്താരാഷ്‌ട്ര ഗവേഷകരും പര്യവേക്ഷകരും പഠനം നടത്തും. ഗവേഷക സംഘം 7,000 കിലോമീറ്ററോളം ദൂരമാകും യാത്ര ചെയ്യുക. നൈല്‍ നദിയെ ഒരു പുഴുവിനോട് ഉപമിച്ചാല്‍ ആമസോണ്‍ നദി അനക്കോണ്ടയാണെന്നും അത്രമാത്രം രഹസ്യങ്ങളാണ് പുറത്തുവരാനുള്ളതെന്നും ബ്രസീലിയൻ പര്യവേക്ഷണ ഗവേഷകനായ യൂറി സനദ പറഞ്ഞു. നൈല്‍ നദിയിലേക്കാള്‍ നാലിരിട്ടി വെള്ളമാണ് ആമസോണ്‍ നദി വഹിക്കുന്നതെന്നും അതുകൊണ്ട് തന്നെ ലോകത്തിലെ നീളം കൂടിയ നദി ഏതെന്ന ചോദ്യത്തിനായുള്ള ഉത്തരം കണ്ടെത്താൻ കൂടുതല്‍ പര്യവേക്ഷണം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
ആമസോണ്‍ നദിയുടെ ഉത്ഭവം സംബന്ധിച്ച്‌ ലോകത്ത് ഇന്നും തര്‍ക്കം നിലനില്‍ക്കുന്നു. തെക്കൻ പെറുവിലെ അപുരിമാക് നദിയുടെ ഉത്ഭവസ്ഥാനത്തെ നദിയാണ് ഇതിന്റെ തുടക്കമെന്നാണ് പരമ്ബരാഗതമായി ഗവേഷകര്‍ വിശ്വസിക്കുന്നത്. എന്നാല്‍ ചില ശാസ്ത്രജ്ഞര്‍ ഈ സിദ്ധാന്തത്തെ എതിര്‍ക്കുന്നവരാണ്. വടക്കൻ പെറുവിലെ മാന്താരോ നദിയുടെ വിദൂരത്താണ് ഇതിന്റെ ഉറവിടമെന്നാണ് ചിലര്‍ അവകാശപ്പെടുന്നത്. മാപ്പുകള്‍, ഹൈഡ്രോഗ്രാഫുകള്‍ മുതലായവ ശേഖരിക്കുമ്ബോള്‍ മറ്റൊരു നദി പ്രത്യക്ഷപ്പെട്ടതായാണ് വിവരം. ഇതിന്റെ വസ്തുതകളിലേക്കാണ് ശാസ്ത്രലോകം പര്യവേക്ഷണം നടത്തുന്നത്.
പെറു, കൊളംബിയ, ബ്രസീല്‍ എന്നിവിടങ്ങളിലൂടെ ആമസോണ്‍ നദിയുടെ ഗതി പിന്തുടരുന്നതാണ് ആസൂത്രിത പര്യവേഷണം. പെറുവിയൻ ആൻഡീസില്‍ പുതുതായി കണ്ടെത്തിയ സ്രോതസ്സായ മാന്റാരോ നദിയില്‍ നിന്നാണ് ദൗത്യം ആരംഭിക്കുക. ചങ്ങാടത്തില്‍ മാന്താരോയുടെ റാപ്പിഡുകള്‍ നാവിഗേറ്റ് ചെയ്യുന്നതാണ് ആദ്യ ഘട്ടം. എനെ നദിയുടെ സംഗമസ്ഥാനത്ത് എത്തുന്നതോടെ ബ്രസീല്‍ തീരത്ത് അറ്റ്‌ലാൻഡിക് സമുദ്രത്തിലേക്കുള്ള ആമസോണിന്റെ പാത പിന്തുടരുന്ന സോളാര്‍, പെഡല്‍ എന്നിവയില്‍ പ്രവര്‍ത്തിക്കുന്ന മൂന്ന് ബോട്ടുകളില്‍ സംഘം യാത്ര തുടരും. തുടര്‍ന്ന് 2025-ന്റെ തുടക്കത്തില്‍ ആമസോണിന്റെ പരമ്ബരാഗത ഉറവിടമായ പെറുവിലെ അപുരിമാക് നദിയില്‍ നിന്ന് മറ്റൊരു സംഘം പര്യവേഷണം ആരംഭിക്കും. പ്രശസ്ത സമുദ്രശാസ്ത്രജ്ഞനായ ജാക്വസ് കൂസ്റ്റോയുടെ ചെറുമകള്‍ ഫ്രഞ്ച് പര്യവേക്ഷകൻ സെലിൻ കൂസ്റ്റോയുടെ നേതൃത്വത്തിലാകും സുപ്രധാന പര്യവേക്ഷണം നടത്തുക.

Related Articles

Back to top button