InternationalLatest

മൂന്നാം ടെസ്റ്റ്: വിന്‍ഡീസിനെതിരെ ഇംഗ്ലണ്ട് മികച്ച നിലയില്‍

“Manju”

ശ്രീജ.എസ്

ഇംഗ്ലണ്ട് വിന്‍ഡീസ് മൂന്നാം ടെസ്റ്റിന് ഇന്നലെ തുടക്കമായി. രണ്ട് ടീമുകള്‍ക്കും നിര്‍ണായകമായ മൂന്നാം ടെസ്റ്റില്‍ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ഒന്നാം ദിവസം ഭേദപ്പെട്ട നിലയില്‍ ആണ്. ഇന്നലെ മല്‍സരം അവസാനിച്ചപ്പോള്‍ ഇംഗ്ലണ്ട് 4 വിക്കറ്റ് നഷ്ടത്തില്‍ 258 എന്ന നിലയിലാണ്. ഒലി പോപ്പിന്റെയും ജോസ് ബട്ടലറുടെയും മികച്ച പ്രകടനത്തില്‍ ആണ് ഇംഗ്ലണ്ട് ഭേദപ്പെട്ട നിലയില്‍ എത്തിയത്.

ടോസ് നേടിയ വിന്‍ഡീസ് ഇംഗ്ലണ്ടിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. മികച്ച ബൗളിംഗ് ആണ് വിന്‍ഡീസ് നടത്തിയത്. ഓപ്പണര്‍ ബേണ്‍സ് മാത്രമാണ് പിടിച്ചുനിന്നത് ബാക്കി എല്ലാവരും പെട്ടെന്ന് തന്നെ പുറത്തായി. ബെന്‍ സ്റ്റോക്സിന് 20 റണ്‍സ് നേടാനേ കഴിഞ്ഞൊള്ളു.വിന്‍ഡീസിന് വേണ്ടി കീമര്‍ റോച്ച്‌ രണ്ട് വിക്കറ്റ് നേടി.

Related Articles

Back to top button