IndiaLatest

ആഗസ്റ്റ് അഞ്ച് ചരിത്രപ്രാധാന്യമുള്ള ദിവസമെന്ന് പ്രധാനമന്ത്രി

“Manju”

ന്യൂഡല്‍ഹി: വരും നാളുകളില്‍ ആഗസ്റ്റ് അഞ്ചിന് ചരിത്രപ്രാധാന്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജമ്മുകാശ്‌മീരിന് പ്രത്യേക പദവി ഉറപ്പാക്കിയ 370-ാം വകുപ്പ് ഇല്ലാതായതും രാമക്ഷേത്ര നിര്‍മ്മാണം ആരംഭിച്ചതും ഒളിമ്പിക് പുരുഷ ഹോക്കിയിലെ വെങ്കല മെഡല്‍ നേട്ടവും ‘ആഗസ്റ്റ് അഞ്ച്’ എന്ന ദിവസത്തിന് വളരെ ചരിത്രപരമായ പ്രാധാന്യം നല്‍കുന്നതായി പ്രധാനമന്ത്രി വ്യക്തമാക്കി. രാജ്യത്തെ ചെറുപ്പക്കാര്‍ നേട്ടങ്ങള്‍ കൈവരിക്കുമ്പോള്‍ ചിലര്‍ സെല്‍ഫ് ഗോളടിക്കുകയാണെന്ന് പ്രധാനമന്ത്രി ആരോപിച്ചു.

യു.പിയിലെ പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജ്ന ഉപഭോക്താക്കളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. രണ്ടുകൊല്ലം മുമ്പ് ആഗസ്റ്റ് അഞ്ചിന് 370-ാം വകുപ്പ് റദ്ദാക്കിയതോടെ ജമ്മുകാശ്‌മീരിലെ പൗരന്‍മാര്‍ക്ക് എല്ലാ അവകാശങ്ങളും സേവനങ്ങളും ലഭ്യമാക്കി ഏകഭാരതം, ശ്രേഷ്ഠഭാരതം എന്ന ആശയം ശക്തിപ്പെടുത്തി. അനേക വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ശേഷം മഹത്തായ രാമക്ഷേത്ര നിര്‍മ്മാണത്തിനുള്ള ആദ്യ ചുവടുവയ്പുണ്ടായതും ആഗസ്റ്റ് അഞ്ചിന് തന്നെയാണ്. പുരുഷ ഹോക്കി ടീം ഒളിമ്പിക്സില്‍ മെഡല്‍ നേടി ആവേശവും ഉത്സാഹവും കൊണ്ടുവന്നതോടെ ആഗസ്റ്റ് അഞ്ച് ഇന്ത്യ ചരിത്രത്തിലെ പ്രധാനപ്പെട്ട ദിവസമായി തീര്‍ന്നു.

Related Articles

Back to top button