KeralaLatest

ഗ്ലോബൽ ആയുർവേദ ഫെസ്റ്റിവലിൽ നടന്ന ഇന്റർനാഷണൽ ബിസ്സിനസ്സ് മീറ്റിൽ ശാന്തിഗിരിയും

“Manju”

തിരുവനന്തപുരം : കഴക്കൂട്ടം ഗ്രീൻ ഫീൽഡ് ഓഡിറ്റോറിയത്തിൽ നടക്കുന്ന ഗ്ലോബൽ ആയുർവേദ ഫെസ്റ്റിവലിൽ നടന്ന ഇന്റർനാഷണൽ ബിസ്സിനസ്സ് മീറ്റിൽ ശാന്തിഗിരി ഹെൽത്ത് കെയർ & റിസർച്ച് ഓർഗനൈസേഷൻ പ്രതിനിധികൾ പങ്കെടുത്തു.

മീറ്റിൽ പത്തോളം ദേശീയ അന്തർദേശീയ കമ്പനികളുമായി ചർച്ച നടത്തുകയും, ശാന്തിഗിരി ഹെൽത്ത് കെയർ & റിസർച്ച് ഓർഗനൈസേഷനുമായി ബിസ്സിനസ് പങ്കാളിത്തത്തിന് അവർ താത്പര്യം പ്രകടിപ്പിക്കുകയും ചെയ്തു.

ശാന്തിഗിരി മെഡിക്കൽ എഡ്യൂക്കേഷൻ അസ്സി. ജനറൽ മാനേജർ വിജയൻ എസ്., ശാന്തിഗിരി ഹെൽത്ത് കെയർ പ്രൊഡക്ടസ് അസ്സി. ജനറൽ മാനേജർ മാർക്കറ്റിംഗ്  ഇ.കെ. ഷാജി,  ശാന്തിഗിരി ഹെൽത്ത്കെയർ & റിസർച്ച് ഓർഗനൈസേഷൻ മാനേജർ (അഡ്മിനിസ്ട്രേഷൻ)  രാജീവ് എസ്. ജി.  എന്നിവർ ശാന്തിഗിരിയെ പ്രതിനിധീകരിച്ച് മീറ്റിൽ പങ്കെടുത്തു.

Related Articles

Back to top button