IndiaLatest

കിഴക്കന്‍ ലഡാക്കില്‍ വ്യോമ പരിശീലനം നടത്തി ഇന്ത്യന്‍ സൈന്യം

“Manju”

ലഡാക്ക്:അതിര്‍ത്തി സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ കിഴക്കന്‍ ലഡാക്കില്‍ വ്യോമ പരിശീലനം നടത്തി ഇന്ത്യന്‍ സൈന്യം.14,000 അടി ഉയരത്തില്‍ ഹെലികോപ്ടറുകളില്‍ നിന്ന് സൈനികരെ യുദ്ധമേഖലയിലേക്ക് ഇറക്കുന്നതായിരുന്നു ആദ്യ ദിവസത്തെ പരിശീലനം.

മിസൈല്‍ വിക്ഷേപിണികളും പ്രത്യേക സൈനിക വാഹനങ്ങളും മലമുകളിലെ ഓരോ സൈനിക ക്യാമ്പുകളില്‍ നിന്നും മറ്റൊരിടത്തേക്ക് മാറ്റുന്നതും പരിശീലനത്തിന്റെ ഭാഗമായിരുന്നു. യുഎസ് നിര്‍മിത സി 130 ജെ സ്‌പെഷല്‍ ഓപ്പറേഷന്‍സ് എയര്‍ക്രാഫ്റ്റും സോവിയറ്റ് നിര്‍മിത എഎന്‍ 32 മീഡിയം ട്രാന്‍സ്‌പോര്‍ട്ട് പ്ലെയിനുമായിരുന്നു ഇതിനായി ഉപയോഗിച്ചത്. മലമുകളിലെ അഞ്ച് വ്യത്യസ്ത ക്യാമ്പുകളില്‍ നിന്നുളള സാധനങ്ങളാണ് ഇങ്ങനെ പരസ്പരം മാറ്റിയത്. അടിയന്തര സാഹചര്യമുണ്ടായാല്‍ പ്രാവര്‍ത്തികമാകുന്ന വിധമായിരുന്നു പരിശീലനം

Related Articles

Back to top button