KeralaLatest

കാലിക്കറ്റ് സര്‍വ്വകലാശാലയ്ക്ക് ഇനി പുതിയ പ്രൊ-വൈസ് ചാന്‍സിലര്‍

“Manju”

ശ്രീജ.എസ്

തേഞ്ഞിപ്പലം : കാലിക്കറ്റ് സര്‍വ്വകലാശാലയുടെ പുതിയ പ്രൊ വൈസ് ചാന്‍സിലറായി ഡോ. എം നാസറിനെ നിയമിച്ചു. സര്‍വ്വകലാശാല സുവോളജി പഠന വിഭാഗം പ്രൊഫസറും റിസര്‍ച്ച്‌ ഡയറക്ടറേറ്റ് ഡയറക്ടറുമാണ് നാസര്‍. സുവോളജി പഠന വിഭാഗം തലവനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1999ല്‍ സര്‍വ്വകലാശാല പഠന വിഭാഗത്തില്‍ അധ്യാപകനായി ജോലിയില്‍ പ്രവേശിപ്പിച്ചു. കണ്ണൂര്‍ സ്വദേശിയാണ്.

സിന്‍ഡിക്കേററ് യോഗത്തില്‍ വൈസ് ചാന്‍സിലര്‍ ഡോ. എം കെ ജയരാജ് ഡോ. നാസറിന്റെ പേര് നിര്‍ദ്ദേശിക്കുകയും തുടർന്ന് സിന്‍ഡിക്കേറ്റ് അംഗീകാരവും നല്‍കി. നാസര്‍ അസോസിയേഷന്‍ ഓഫ് കാലിക്കറ്റ് യൂനിവേഴ്സിറ്റി ടീച്ചേഴ്സ് എക്സിക്യൂട്ടീവംഗം കൂടിയാണ്.

Related Articles

Back to top button