KeralaLatest

പി.ടി. ഉഷ റെയില്‍വെയില്‍ നിന്നും സ്വയം വിരമിച്ചു

“Manju”

പാലക്കാട്: ഒളിംപിക്‌സ് താരം പി.ടി. ഉഷ റെയില്‍വെയില്‍ നിന്ന് വിരമിച്ചു. രണ്ടുവര്‍ഷത്തെ സേവനംകൂടി ബാക്കിയുള്ളപ്പോഴാണ് വിആര്‍എസ് എടുത്ത് വിരമിച്ചത്. പി.ടി. ഉഷക്ക് ഡിആര്‍എം തൃലോക് കോത്താരി ഉപഹാരം നല്‍കി. എഡിആര്‍എം സി.ടി. സക്കീര്‍ ഹുസൈന്‍, ഡിവിഷണല്‍ പേഴ്‌സണല്‍ ഓഫീസര്‍ സിദ്ധാര്‍ഥ് കെ. വര്‍മ പങ്കെടുത്തു.

പാലക്കാട് ഡിവിഷണല്‍ ഓഫീസില്‍ ഉഷയുടെ അവസാനത്തെ പ്രവൃത്തി ദിവസമായിരുന്നു ഇന്നലെ. 1986ലാണ് ഉഷ റെയില്‍വെയില്‍ നിയമിതയായത്. ഇന്ത്യന്‍ കായികരംഗം കണ്ട എക്കാലത്തെയും മികച്ച അത്‌ലറ്റുകളില്‍ ഒരാളാണ് പിലാവുള്ളകണ്ടി തെക്കേപറമ്പില്‍ ഉഷ എന്ന പി.ടി ഉഷ. കോഴിക്കോട് പയ്യോളി എന്ന ചെറിയ ഗ്രാമത്തില്‍ 1964 ജൂണ്‍ 27-നാണ് ഉഷ ജനിച്ചത്. അച്ഛന്‍ പൈതല്‍, അമ്മ ലക്ഷ്മി.ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഓട്ടക്കാരിയായാണ്‌ പി.ടി.ഉഷയെ കണക്കാക്കുന്നത്.

.എം നമ്പ്യാര്‍ എന്ന പരിശീലകനാണ് ഉഷയിലെ അസാമാന്യ മികവ് തിരിച്ചറിയുന്നതും മികച്ച അത്‌ലറ്റാക്കി വളര്‍ത്തുന്നതിനുള്ള കഠിന പ്രയത്‌നം നടത്തുന്നതും.

Related Articles

Back to top button