KeralaKozhikodeLatest

മേപ്പയ്യൂരിൽ രണ്ട് ആർ.ആർ.ടി. വൊളന്റിയർമാർക്ക് സമ്പർക്കത്തിലൂടെ കോവിഡ്

“Manju”

വി.എം.സുരേഷ്കുമാർ

വടകര :അടച്ചിട്ട മേപ്പയ്യൂരിൽ ആർ.ആർ.ടി. വൊളന്റിയർമാരായ രണ്ട് പേർക്ക് കോവിഡ്. ഓട്ടോഡ്രൈവർക്കും മൊബൈൽ കടക്കാരനുമാണ് കോവീഡ് സ്ഥീരികരിച്ചത്. സമ്പർക്കത്തിലൂടെ കോവിഡ് സ്ഥിരീകരിച്ച പട്ടികയിലാണ് ഇരുവരും ഉൾപ്പെട്ടത്. ആർ.ആർ.ടി. വൊളന്റിയർമാരെന്ന നിലയിലും തൊഴിലിന്റെ ഭാഗമായും പലരുമായും ഇവർക്ക് സമ്പർക്കമുണ്ടാകാമെന്നാണ് ആരോഗ്യ വിഭാഗത്തിന്റെ നിഗമനം. ഈ വിവരങ്ങൾ ശേഖരിച്ച് വരികയാണ്.

മേപ്പയ്യൂർ പഞ്ചായത്ത് ഓഫീസിലെ ജീവനക്കാരിക്കും പ്രദേശത്തെ കള്ള് ഷാപ്പ് നടത്തിപ്പുകാരനും കോവിഡ്‌ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് പഞ്ചായത്ത് കൺടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചത്. മുൻകരുതലിന്റെ ഭാഗമായി പഞ്ചായത്ത് ഓഫീസ് താത്‌കാലികമായി അടച്ചിടുകയും ചെയ്തു. പഞ്ചായത്ത് ജീവനക്കാർക്കും പഞ്ചായത്തംഗങ്ങൾക്കും ശനിയാഴ്ച ആന്റിജൻ പരിശോധന നടത്തിയിരുന്നു. ഇതിൽ എല്ലാവർക്കും നെഗറ്റീവാണ്. എങ്കിലും ജാഗ്രത തുടരാൻ നിർദേശിച്ചിട്ടുണ്ട്. ആ ദിവസംത്തന്നെ നടത്തിയ ആർ.ടി.പി.സി.ആർ. പരിശോധനയിലാണ് രണ്ടുപേർക്ക് കോവിഡ് പോസിറ്റാവായ ഫലം വന്നത്.മേപ്പയ്യൂർ കള്ള് ഷാപ്പിലെ മറ്റ് ജീവനക്കാരെ കോവിഡ് പരിശോധന നടത്താനും തീരുമാനിച്ചിട്ടുണ്ട്.

 

Related Articles

Back to top button