InternationalLatest

ഭൂമിയുടെ സുരക്ഷയാണ് പ്രധാനം : വില്യം രാജകുമാരന്‍

“Manju”

ലണ്ടന്‍: ബഹിരാകാശ ടൂറിസത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന ശത കോടീശ്വര വ്യവസായികളെ രൂക്ഷമായി വിമര്‍ശിച്ച്‌ വില്യം രാജകുമാരന്‍. ബഹിരാകാശ ടൂറിസത്തിനല്ല ഭൂമിയെ സംരക്ഷിക്കുന്നതിനാണ് അവര്‍ സമയവും പണവും നിക്ഷേപിക്കേണ്ടത് . കഴിഞ്ഞ ദിവസം സംപ്രേഷണം ചെയ്ത ബിബിസി ന്യൂസ്‌കാസ്റ്റ് പോഡ്കാസ്റ്റിലായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം. ‘ഈ ഗ്രഹത്തിന്റെ തകരാര്‍ പരിഹരിക്കാന്‍ ശ്രമിക്കുന്ന ലോകത്തെ ഏറ്റവും മികച്ച തലച്ചോറുകളും മനസുകളുമാണ് നമുക്ക് ആവശ്യം, ജീവിക്കാന്‍ അടുത്ത സ്ഥലം തേടുന്നവരല്ല.’ വില്യം രാജകുമാരന്‍ ചൂണ്ടിക്കാട്ടി .

അതെ സമയം ബഹിരാകാശത്തോളം ഉയരത്തില്‍ പോവുന്നതില്‍ താല്‍പര്യമില്ലെന്ന് പറഞ്ഞ അദ്ദേഹം ബഹിരാകാശ ടൂറിസത്തിന്റെ പാരിസ്ഥിതിക ആഘാതങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ചു. ‘സ്റ്റാര്‍ ട്രെക്ക്’ എന്ന സയന്‍സ് ഫിക്ഷന്‍ പരമ്പരയിലെ താരമായ 90 കാരന്‍ വില്യം ഷാര്‍ടനെര്‍ ജെഫ് ബെസോസിന്റെ ബ്ലൂ ഒറിജിന്‍ വികസിപ്പിച്ച ന്യൂ ഷെപ്പേര്‍ഡ് സ്‌പേസ് ക്രാഫ്റ്റില്‍ ബഹിരാകാശ യാത്ര പോകുന്നതായ പ്രഖ്യാപനം വന്നതിന് പിന്നാലെയാണ് വില്യം രാജകുമാരന്‍ ഇക്കാര്യത്തെ വിമര്‍ശിച്ച്‌ രംഗത്തെത്തിയത് .

Related Articles

Back to top button