IndiaKeralaLatest

ഫ്ലിപ്കാര്‍ട്ട് ഇനി 90 മിനിട്ടിനുള്ളില്‍ ഡെലിവറി

“Manju”

ശ്രീജ.എസ്

ന്യൂഡല്‍ഹി : പലചരക്ക്, ഗാര്‍ഹിക സാധനസാമഗ്രികള്‍ക്ക് ഇനി മുതല്‍ 90 മിനിട്ട് ഡെലിവറി സംവിധാനമൊരുക്കാന്‍ ഒരുങ്ങി ഫ്ലിപ്കാര്‍ട്ട്. ഇ- കൊമേഴ്സ് മേഖലയില്‍ ആമസോണിനെതിരെ ശക്തമായ വളര്‍ച്ച ലക്ഷ്യമിട്ടാണ് ഫ്ലിപ്കാര്‍ട്ടിന്റെ നീക്കം. ഫ്ലിപ്കാര്‍ട്ടിന്റെ ഹൈപ്പര്‍ലോക്കല്‍ സര്‍വീസ് ആയ ഫ്ലിപ്കാര്‍ട്ട് ക്വിക്ക് വഴിയാണ് പലചരക്ക് സാധനങ്ങളും ഒപ്പം മൊബൈല്‍ ഫോണുകളും സ്റ്റേഷനറി സാധനങ്ങളും ഉള്‍പ്പെടെയുള്ളവ വില്ക്കാനൊരുങ്ങുന്നത്.

ബംഗലൂരുവിലെ തിരഞ്ഞെടുത്ത പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചായിരിക്കും ഫ്ലിപ്കാര്‍ട്ട് ക്വിക്ക് ആദ്യമായി അവതരിപ്പിക്കുക. നിലവിലെ ധ്രുതഗതിയിലുള്ള ഡെലിവറി സേവനങ്ങളെക്കാള്‍ മുന്നിലെത്താനും ആമസോണ്‍, ആലിബാബ ഗ്രൂപ്പിന്റെ ബിഗ് ബാസ്ക്കറ്റ് എന്നിവയെ പിന്തള്ളാനുമാണ് ഫ്ലിപ്കാര്‍ട്ടിന്റെ ലക്ഷ്യം.

ആമസോണിനും ബിഗ് ബാസ്ക്കറ്റിനും നിലവില്‍ പലചരക്ക് സാധനങ്ങളുടെ ക്വിക്ക് സര്‍വീസ് ഡെലിവറികളുണ്ട്. മുകേഷ് അംബാനിയുടെ ജിയോമാര്‍ട്ടിനെയും കടത്തിവെട്ടുകയാണ് ഫ്ലിപ്കാര്‍ട്ടിന്റെ ലക്ഷ്യം. കൊവിഡ് 19 ലോക്ക്ഡൗണ്‍ വന്നതോടെ ഇന്ത്യയില്‍ നിരവധി പേരാണ് പലചരക്ക് സാധനങ്ങള്‍ ഉള്‍പ്പെടെയുള്ളവ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമിലൂടെ വാങ്ങിയത്. പലചരക്ക് സാധനങ്ങള്‍ കൂടാതെ ഫോണുകളും മറ്റ് സാധനങ്ങളും ക്വിക്ക് ഡെലിവറി സര്‍വീസില്‍ ഉള്‍പ്പെടുത്തുന്നത് ഫ്ലിപ്കാര്‍ട്ടിന് നേട്ടമാകുമെന്നാണ് വിലയിരുത്തല്‍.

Related Articles

Back to top button