IndiaLatest

പ്രധാനമന്ത്രി ഇന്ന് ‘ബുന്ദേല്‍ഖണ്ഡ് എക്‌സ്പ്രസ് വേ’ ഉദ്ഘാടനം ചെയ്യും

“Manju”

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉത്തര്‍പ്രദേശ് സന്ദര്‍ശിക്കും. ‘ബുന്ദേല്‍ഖണ്ഡ് എക്‌സ്പ്രസ് വേയുടെ’ ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വഹിക്കും. രാവിലെ 11.30ന് ജലൗണ്‍ ജില്ലയിലെ ഒറായി തഹസില്‍ദാര്‍ കൈതേരി ഗ്രാമത്തിലാണ് പരിപാടി. ഏകദേശം 14,850 കോടി രൂപ ചെലവിലാണ് 296 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ എക്‌സ്പ്രസ് വേ നിര്‍മ്മിച്ചിരിക്കുന്നത്.

നാല് റെയില്‍വേ ഓവര്‍ ബ്രിഡ്ജുകള്‍, 14 പ്രധാന പാലങ്ങള്‍, ആറ് ടോള്‍ പ്ലാസകള്‍, ഏഴ് റാമ്പ് പ്ലാസകള്‍, 293 മൈനര്‍ ബ്രിഡ്ജുകള്‍, 19 മേല്‍പ്പാലങ്ങള്‍, 224 അണ്ടര്‍പാസുകള്‍ എന്നിവ എക്‌സ്പ്രസ് വേയില്‍ നിര്‍മ്മിച്ചിട്ടുണ്ട്. എക്‌സ്പ്രസ് വേയില്‍ പ്രവേശിക്കുന്നതിനും പുറത്തുകടക്കുന്നതിനുമായി 13 സ്ഥലങ്ങളില്‍ ഇന്റര്‍ചേഞ്ച് സൗകര്യം ഒരുക്കിയിട്ടുണ്ട്. 2020 ഫെബ്രുവരി 29 നായിരുന്നു ബുന്ദേല്‍ഖണ്ഡ് എക്‌സ്പ്രസ് വേയുടെ നിര്‍മ്മാണത്തിന് പ്രധാനമന്ത്രി തറക്കല്ലിട്ടത്. 28 മാസത്തിനുള്ളില്‍ എക്‌സ്പ്രസ് വേയുടെ പണി പൂര്‍ത്തിയായി.

ചിത്രകൂട് ജില്ലയിലെ ഭരത്കൂപ്പിനടുത്തുള്ള ഗോണ്ട ഗ്രാമത്തിലെ എന്‍എച്ച്‌35 പാത മുതലാണ് ബുന്ദേല്‍ഖണ്ഡ് എക്‌സ്പ്രസ് വേ ആരംഭിക്കുന്നത്. ഇത് ഇറ്റാവ ജില്ലയില്‍ കുദ്രെയ്ല്‍ ഗ്രാമത്തിന് സമീപമുള്ള ആഗ്രലക്‌നൗ എക്‌സ്പ്രസ് വേയുമായി ലയിക്കുന്നത് വരെ വ്യാപിച്ച്‌ കിടക്കുന്നു. യുപിയിലെ് ഏഴ് ജില്ലകളിലൂടെയാണ് എക്‌സ്പ്രസ് വേ കടന്നുപോകുന്നത്.

Related Articles

Back to top button