KeralaLatestThiruvananthapuram

വെഞ്ഞാറമൂട്ടിൽ കോവിഡിന്റെ മറവിൽ മത്സ്യ വിൽപ്പന, ഒരാൾ പിടിയിൽ

“Manju”

 

വെഞ്ഞാമൂട് :കോവിഡിന്റെ മറവിൽ വിൽപന നടത്താൻ മിനി ലോറിയിൽ മത്സ്യം കൊണ്ടുവന്ന കേസിൽ ഒരാളെ പോലീസ് പിടികൂടി. വെഞ്ഞാറമൂട് മണലിമുക്ക്, വേടക്കാല സ്വദേശി സലിം (42) നെയാണ് വെഞ്ഞാറമൂട് പോലീസ് പിടികൂടിയത്.പതിനാല് പെട്ടികളിലായി അഞ്ഞൂറ് കിലോയോളം മത്സ്യമാണ് ഞായറാഴ്ച രാത്രി നാഗരുകുഴിയിൽ നിന്ന് പിടികൂടിയത്.പോലീസിന് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ മത്സ്യം കയറ്റിവന്ന ലോറി പിൻതുടർന്ന് പിടികൂടുകയായിരുന്നു.പോലീസിനെക്കണ്ട് വാഹനത്തിലുണ്ടായിരുന്നവർ സംഭവ സ്ഥലത്തു നിന്നും
ഓടിരക്ഷപ്പെടുകയായിരുന്നു.
പിടിച്ചെടുത്ത മത്സ്യം പഞ്ചായത്ത് അധികൃതരുടെ സഹായത്തോടെ നശിപ്പിച്ചു.വാഹനം കോടതിയിൽ ഹാജരാക്കി

Related Articles

Back to top button