KeralaLatestThiruvananthapuram

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; നാലു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു

“Manju”

സിന്ധുമോള്‍ ആര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ നാലു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്. ചൊവ്വാഴ്ച രാത്രി തുടങ്ങിയ മഴ ശക്തമായി തുടരുകയാണ്. ശക്തമായ തിരമാലകള്‍ക്ക് സാധ്യതയുള്ളതിനാല്‍ കേരളാ തീരത്ത് മത്സ്യത്തൊഴിലാളികള്‍ രണ്ട് ദിവസത്തേക്ക് കടലില്‍ പോകരുതെന്ന് നിര്‍ദേശമുണ്ട്.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, ഇടുക്കി, പത്തനംതിട്ട, എറണാകുളം, കോട്ടയം, തൃശൂര്‍, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളില്‍ ചിലയിടങ്ങളില്‍ കനത്ത മഴ 48 മണിക്കൂര്‍ കൂടി തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അരുവിക്കര ഡാമിന്റെ മൂന്നാമത്തെ ഷട്ടര്‍ 30 സെ.മീ കൂടി ഉയര്‍ത്തുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

കനത്ത മഴയെത്തുടര്‍ന്ന് കൊച്ചിയില്‍ പലയിടത്തും വെള്ളം കയറി. പള്ളുരുത്തി, തോപ്പുംപടി, പനമ്പിള്ളി നഗര്‍, സൗത്ത് കടവന്ത്ര, എംജി റോഡ്, തൃപ്പൂണിത്തുറ പേട്ട തുടങ്ങിയ സ്ഥലങ്ങളില്‍ വെള്ളക്കെട്ട് രൂക്ഷമായി. കോട്ടയത്ത് പടിഞ്ഞാറന്‍ മേഖലയിലും മലയോര മേഖലയിലും മഴ ശക്തിപ്രാപിച്ചതോടെ ആറുകളില്‍ ജലനിരപ്പ് കുതിച്ചുയര്‍ന്നു. പടിഞ്ഞാറന്‍ മേഖലയിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളക്കെട്ട് ഭീഷണിയിലാണ്.

Related Articles

Back to top button