KeralaLatestMalappuram

തിരൂർ ഗൾഫ് മാർക്കറ്റിൽ ഹോമിയോ പ്രതിരോധ മരുന്ന് വിതരണം ചെയ്തു

“Manju”

മലപ്പുറം: കോവിഡ് ഭീതിയെ തുടർന്ന് അടച്ചു പൂട്ടലിന് ശേഷം വീണ്ടും തുറന്ന ഫോറിൻ മാർക്കറ്റിലെ വ്യാപാരികളുടെ ആവശ്യപ്രകാരം ഹോമിയോ പ്രതിരോധ മരുന്നായ ‘Arsenicum Album 30’ വിതരണം ചെയ്തു. ജില്ലാ ഹോമിയോ മെഡിക്കൽ ഓഫീസർ ഡോ : ചെറിയാൻ ഉമ്മന്റെ നിർദ്ദേശപ്രകാരം വെട്ടം, തുവ്വക്കാട് എ.ഡി.എച്ച്.സി.കളിലെ ഡോക്ടർമാരായ സുബൈർ, രതീഷ് കുമാർ എന്നിവരെത്തിയാണ് മരുന്ന് വിതരണം നടത്തിയത്. ജിമാട്ട് പ്രസിഡണ്ട് ഇ .അബ്ദുറഹ്മാൻ ഹാജി , ജനറൽ സെക്രട്ടറി കെ.ടി.ഇബ്നുൽവഫ തുടങ്ങിയവർ വ്യാപാരികൾക്കായി മരുന്നുകൾ ഏറ്റു വാങ്ങി. പ്രതിരോധ ഫലമുണ്ടെന്നറിഞ്ഞതോടെ സ്വകാര്യ ഹോമിയോ ക്ലിനിക്കുകളിലടക്കം ഈ മരുന്നിന് ആവശ്യക്കാരേറെയാണ്.

Related Articles

Back to top button