KeralaLatest

വില കൂടുന്നു,വരുമാനം ഉയരുന്നു, വിൽപന താഴുന്നു… :’കുടി’ നിർത്തുമോ മലയാളികൾ?

“Manju”

തിരുവനന്തപുരം • മദ്യത്തിൽ നിന്നു സർക്കാരിനു ലഭിക്കുന്ന വരുമാനം ഓരോ വർഷവും വർധിക്കുമ്പോഴും മദ്യ ഉപഭോഗം കഴിഞ്ഞ 5 വർഷമായി കുറഞ്ഞു വരുകയാണെന്നു ധനവകുപ്പ് സമിതിയുടെ റിപ്പോർട്ട്. വില കൂടുന്നതാണ് വരുമാനം ഉയരാനും വിൽപന താഴാനും കാരണമെന്നു വിലയിരുത്തിയ സമിതി, നികുതി 50% കൂടി വർധിപ്പിച്ചാൽ പ്രതിവർഷം സർക്കാരിനു 4580 കോടി രൂപ അധികം ലഭിക്കുമെന്നും ചൂണ്ടിക്കാട്ടി. ഉപയോഗം ഇനിയും കുറയാനും കുറഞ്ഞ അളവിൽ കഴിക്കുന്ന ശീലം വ്യാപകമാകാനും വിലക്കയറ്റം വഴിയൊരുക്കും.

5 വർഷത്തിനിടെ മദ്യവിൽപന 5 ശതമാനമാണു കുറഞ്ഞത്. വിൽപന നികുതി, എക്സൈസ് ഡ്യൂട്ടി, ഗാലനേജ് ഫീസ്, ലൈസൻസ് ഫീ ഇനങ്ങളിലൂടെയാണ് സർക്കാരിനു മദ്യത്തിൽ നിന്നു വരുമാനം .100 രൂപയ്ക്കു വിൽക്കുമ്പോൾ 85 രൂപയും സർക്കാരിനു നികുതിയാണ്. കഴിഞ്ഞ 12 വർഷത്തെ കണക്കെടുത്താൽ സംസ്ഥാനത്തിന്റെ തനതു നികുതി വരുമാനത്തിൽ 23.7 ശതമാനവും മദ്യത്തിൽ നിന്നാണ്.

ദേശീയ കുടുംബ ആരോഗ്യ സർവേ പ്രകാരം 15നും 49നും ഇടയിൽ പ്രായമുള്ള ആണുങ്ങളിൽ 37% പേരും മദ്യപിക്കുന്നവരാണ്. മദ്യം കഴിക്കുന്നവരിൽ 53.8% പേർ വ്യവസായികളും, സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരുമാണ്. 2010ലെ സെൻസസ് പ്രകാരം കേരളത്തിൽ 40 ലക്ഷം പേർ മദ്യപിക്കുന്നു. 65% പേർ ബാറുകളെയും ബിവ്റേജസ് ഷോപ്പുകളെയും ആശ്രയിക്കുമ്പോൾ 30% പേർ വീട്ടിലിരുന്നാണ് മദ്യപിക്കുന്നത്.

ഇവർ 12 ലക്ഷത്തോളം വരും. അതിനാൽ വീട്ടിൽ മദ്യമെത്തിക്കുന്ന സംവിധാനം നടപ്പാക്കുന്നത് ഇത്രത്തോളം പേർക്കു സഹായകമാകും. ഇവരിൽ നിന്ന് 100 രൂപ മുതൽ 500 രൂപ വരെ അംഗത്വ ഫീസ് ഇൗടാക്കിയാൽ 1872 കോടി രൂപ ഖജനാവിലേക്കെത്തും.

ഇതൊക്കെ കണക്കിലെടുത്താണ് ഒന്നോ രണ്ടോ വർഷത്തേക്കെങ്കിലും സാമ്പത്തിക പ്രതിസന്ധിയിൽ നിന്നു കരകയറുന്നതിന് ബീയർ, വൈൻ, വിദേശനിർമിത വിദേശമദ്യം എന്നിവയ്ക്ക് ഒഴികെ എക്സൈസ് ഡ്യൂട്ടിയും വിൽപന നികുതിയും 50% വർധിപ്പിക്കണമെന്ന സമിതി ശുപാർശ .

Related Articles

Back to top button