IndiaKeralaLatestThiruvananthapuram

സര്‍വകലാശാലകളിലെ അവസാനവര്‍ഷ പരീക്ഷകള്‍ ; ഹര്‍ജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും

“Manju”

ശ്രീജ.എസ്

ന്യൂ​ഡ​ല്‍​ഹി : സ​ര്‍​വ​ക​ലാ​ശാ​ല​ക​ളി​ലെ അ​വ​സാ​ന വ​ര്‍​ഷ പ​രീ​ക്ഷ​ക​ള്‍ ന​ട​ത്താ​ന്‍ തീ​രു​മാ​നി​ച്ച​ത് ഏ​ക​പ​ക്ഷീ​യ​മാ​യ​ല്ലെ​ന്നും തീ​രു​മാ​നം റ​ദ്ദാ​ക്കാ​നാ​കി​ല്ലെ​ന്നും യു​ജി​സി സു​പ്രീം കോ​ട​തി​യെ അ​റി​യി​ച്ചു. ജ​സ്റ്റീ​സ് അ​ശോ​ക് ഭൂ​ഷ​ണ്‍ അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് കേ​സ് ഇ​ന്ന് പ​രി​ഗ​ണി​ക്കും.

സെ​പ്റ്റം​ബ​ര്‍ 30നു ​മന്‍പ് അ​വ​സാ​ന വ​ര്‍​ഷ പ​രീ​ക്ഷ​ക​ള്‍ ന​ട​ത്ത​ണ​മെ​ന്ന തീ​രു​മാ​ന​ത്തി​നെ​തി​രേ യു​വ​സേ​ന നേ​താ​വും മ​ഹാ​രാഷ്‌ട്ര മ​ന്ത്രി​യു​മാ​യ ആ​ദി​ത്യ താ​ക്ക​റെ​യും ഒ​രു​കൂ​ട്ടം വി​ദ്യാ​ര്‍​ഥി​ക​ളു​മാ​ണ് സു​പ്രീം കോ​ട​തി​യെ സ​മീ​പി​ച്ച​ത്. അവസാനവര്‍ഷ പരീക്ഷ, കൊവിഡ് പശ്ചാത്തലത്തില്‍ റദ്ദാക്കണമെന്നാണ് വിദ്യാര്‍ത്ഥികളുടെ ആവശ്യം.

വി​ദ​ഗ്ധ സ​മി​തി​ക​ളു​ടെ ശുപാ​ര്‍​ശ പ്ര​കാ​ര​മാ​ണ് സെ​പ്റ്റം​ബ​റി​ല്‍ പ​രീ​ക്ഷ ന​ട​ത്താ​ന്‍ നി​ശ്ച​യി​ച്ച​ത്. ഈ ​പ​രീ​ക്ഷ​ക​ളി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ ക​ഴി​യാ​ത്ത​വ​ര്‍​ക്കാ​യി പി​ന്നീ​ട് പ്ര​ത്യേ​കം പ​രീ​ക്ഷ ന​ട​ത്തു​മെ​ന്ന് അ​റി​യി​ച്ചി​ട്ടു​ണ്ട്. പ​രീ​ക്ഷ റ​ദ്ദാ​ക്കു​ക​യോ നീ​ട്ടി​വ​യ്ക്കു​ക​യോ ചെ​യ്താ​ല്‍ അ​തു അ​ധ്യ​യ​ന വ​ര്‍​ഷ​ത്തെ​യും ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ കോ​ഴ്സു​ക​ള്‍ ന​ട​ത്തു​ന്ന​തിന്റെ കോ​ഓ​ര്‍​ഡി​നേ​ഷ​നെ​യും ബാ​ധി​ക്കു​മെ​ന്നും യു​ജി​സി ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

Related Articles

Back to top button