InternationalLatest

ഹോവർക്രാഫ്റ്റ് വന്നത് ജൂൺ 11 നു

“Manju”

ഹോവർക്രാഫ്റ്റ് നാട്ടിൽ കാണാത്ത ഒരു വാഹനമാണ്. കരയിലും, വെള്ളത്തിലും, ഐസിലും,നിരപ്പില്ലാത്ത പുൽ മേടുകളിൽപ്പോലും ഒരേപോലെ യാത്ര ചെയ്യാൻ പറ്റിയതാണു ഹോവർക്രാഫ്റ്റ്.ഇതിന്റെ അടിഭാഗം നിരപ്പായാണു ഉണ്ടാക്കുക. ഇതിനും തറയ്ക്കു ഇടയ്ക്കു വായുവിന്റെ ഒരു പാളി സൃഷ്ടിച്ച് തറയിൽ നിന്ന് സ്വയം ഉയരും. അതിനു ശേഷം പ്രൊപ്പല്ലറോ, ചെറു ഫാനുകളോ ഉപയോഗിച്ച് വായുവിനെ തള്ളി ഇത് സ്വയം മുന്നോട്ട് പോവും. അതുകൊണ്ടുതന്നെ ഇതിനെ എ സി വി ( എയർ കുഷൻ വെഹിക്കിൾ ) എന്നും വിളിക്കും.

ക്രിസ്റ്റഫർ കൊക്കേറെയിൽ എന്ന ബ്രിട്ടീഷ് മെക്കാനിക്കൽ എൻജിനീയർ ഹോവർക്രാഫറ്റ്‌ എന്ന വാഹനം ആദ്യമായി പൊതുജനങ്ങൾക്ക് മുന്നിൽ കാണിച്ചതും ബ്രിട്ടനിലെ തെക്കെ സമുദ്രത്തിലൂടെ പരീക്ഷണ ഓട്ടം നടത്തിയതും 1959 ജൂന്ന് 11 നു ആയിരുന്നു നാഷണൽ റിസർച്ച് ഡെവലപ്മെന്റ് കോര്പ്പറേഷന് വേണ്ടിയായിരുന്നു അദ്ദേഹം പൂർണ്ണമായ ഹോവർക്രാഫറ്റ്‌ നിർമ്മിച്ചത്. നാല് പേരെ കയറ്റി മണിക്കൂറിൽ 28 മെയിൽ വേഗത്തിൽ സഞ്ചരിക്കാൻ കഴിയുന്ന സൗന്ദർ – റോവ്-നോട്ടിയ്കൽ- 1 എന്ന ഹോവർക്രാഫറ്റ്‌യിരുന്നു അന്ന് കൊക്കെറിൽ പ്രദര്ശിപ്പിച്ച്ത്

ഭാരമുള്ള വസ്തുക്കൾ ഒരിടത്തു നിന്നും മറ്റൊരിടത്തേക്കു മാറ്റുമ്പോൾ കൂടുതൽ ഊർജം ആവശ്യം വരിക ഘർഷണത്തെ മറികടക്കാനാണു !
ഇവിടെ ഈ വാഹനം വായുവിന്റെ പാളി സ്വയം സൃഷ്ടിച്ച് തറയിൽ നിന്നും ഉയരുന്നത് മൂലം തറയുമായുള്ള ഘർഷണം ഇല്ലാതാവുന്നു. പിന്നെ വാഹനം വായുവിലൂടെ തള്ളി നീക്കിയാൽ മാത്രം മതി. എന്നാൽ വായുവിൽ ഉയരാനായി ഇവിടെ ഊർജം ഉപയോഗിക്കുന്നുണ്ട്. എന്നാലും മറ്റുള്ള വാഹങ്ങൾക്കില്ലാത്ത പല പ്രത്യേകതയും ഹോവർക്രാഫ്റ്റിനുണ്ട്.

ഹോവോക്രാഫ്റ്റ് പല വലിപ്പത്തിലും, രൂപത്തിലും ഉണ്ട്.ഒരാൾക്ക്‌ കയറാവുന്നതു മുതൽ നൂറുകണക്കിനു ആളുകൾക്ക് ഒന്നിച്ചു കയറാവുന്ന വലിയ കപ്പൽ വരെ.പുതിയ ടെക്നോളജി ഒക്കെ കൂടിച്ചേർന്നപ്പോൾ നിലം തൊടാതെ വായുവിലൂടെ പറക്കുന്ന ഹോവോക്രാഫ്റ്റ് വരെ ആയി.അന്തരീക്ഷ മർദ്ദത്തിലും കുറച്ച് അധികം മർദ്ദമുള്ള വായുപ്രവാഹം ഈ വാഹനത്തിനടിയിൽ ബ്ലോവർ മോട്ടോറുകൾ ഉപയോഗിച്ച് ഉണ്ടാക്കുന്നു, ഇതാണ് ഹോവർക്രാഫ്റ്റിനു ജലത്തിന്റെയോ കരയുടേയോ കുറച്ച് മുകളിലായി പൊങ്ങിനിൽക്കാൻ സഹായിക്കുന്നത്. ഹോവർക്രാഫ്റ്റിന്റെ സ്ഥിരത നിലനിർത്താനായി അണ്ഡാകൃതിയിലോ ഡിസ്ക് രൂപത്തിലോ ഉള്ള ഒരു പ്ലാറ്റ്ഫോമിന്റെ ചുറ്റിലുമുള്ള വിടവുകളിലൂടെയാണ് വായുപ്രവാഹം കടത്തി വിടുന്നത്.

 

1950-കളിലും 1960-കളിലും ഉണ്ടായ ബ്രിട്ടീഷ് കണ്ടുപിടിത്തങ്ങളുടെ അടിസ്ഥാനത്തിലാണ് ഹോവർക്രാഫ്റ്റിന്റെ ആദ്യ പ്രായോഗിക മാതൃകകൾ നിർമ്മിക്കപ്പെട്ടത്. ദുരന്തനിവാരണത്തിനും കോസ്റ്റ് ഗാർഡ്, സൈന്യം, സർവേ എന്നിവയ്ക്കും സാഹസിക വിനോദങ്ങൾക്കും പൊതുഗതാഗതത്തിനും ഇന്ന് ഇവ ഉപയോഗിക്കപ്പെടുന്നു.മേഖലയിൽ. ഇത് പരിസര മലിനീകർണമോ, വെള്ളത്തിൽ ജീവിക്കുന്ന ജീവജാലങ്ങൾക്കോ, എന്തിനു വെള്ളത്തിൽ കുളിക്കുന്ന ആളുകളെടെ മീതെകൂടി പോയാൽപ്പോലും ഒരു ബുദ്ധിമുട്ടും ഉണ്ടാക്കുന്നില്ല. ശബ്ദ മലിനീകരണവും ഇല്ല. ഇന്ന് ഹോവർക്രാഫ്റ്റിന്റെ വ്യാപാരമുദ്ര വെസ്റ്റ്ലാന്റ് ഹെലികോപ്റ്റേഴ്സ് എന്ന ബ്രിട്ടീഷ് ഏറോസ്പേസ് കമ്പനിയിൽ നിക്ഷിപ്തമാണ്

ഏതാണ്ടു നിരപ്പായ ഏതു പ്രതലത്തിലും ഇതിനു സഞ്ചരിക്കാം.അന്റാർട്ടിക്കയിലെ മഞ്ഞുപാളിയിലൂടെയും, വള്ളത്തിലൂടെയും മറ്റൊരു വാഹനത്തിനും സഞ്ചരിക്കുവാൻ പറ്റില്ല.ഇത്തരത്തിലെ മറ്റു വാഹനങ്ങളേക്കാൾ വേഗത കൂടുതലാണ്. ഇതിന്റെ അറ്റകുറ്റപ്പണികൾ ചെയ്യാൻ ഒരു എഞ്ജിനീയറുടെയോ മെക്കാനിക്കിന്റെയോ ആവശ്യമില്ല. അത്യാവശ്യം കോമൻ സെൻസ് ഉള്ള ആർക്കും ചെയ്യാം.ഉപയോഗിക്കുവാനും,സൂക്ഷിക്കുവാനും എളുപ്പം. കൂടാതെ അന്തരീക്ഷ മലിനീകരണവും ഉണ്ടാക്കില്ല.

Related Articles

Back to top button