KeralaLatest

ബില്ലിനൊപ്പം എസ്‌എംഎസ്സും മലയാളത്തിലാക്കാന്‍ കെഎസ്‌ഇബി

“Manju”

ശ്രീജ.എസ്

കോട്ടയം: ഉപഭോക്താക്കള്‍ക്കുള്ള വൈദ്യുതി ബില്ലും എസ്‌എംഎസ്സ് അറിയിപ്പും മലയാളത്തില്‍ക്കൂടിയാക്കാന്‍ വൈദ്യുതി ബോര്‍ഡ് നീക്കം തുടങ്ങി. സോഫ്റ്റ് വെയര്‍ നവീകരണത്തിന്റെ ഭാഗമായി ഇതു നടപ്പാക്കുമെന്ന് ബോര്‍ഡ് ചെയര്‍മാന്‍ എന്‍.എസ്. പിള്ള പറഞ്ഞു.

ബില്ലുകള്‍ ഇപ്പോള്‍ ഇംഗ്ലീഷില്‍ മാത്രമാണ് തയാറാക്കുന്നത്. വിവരങ്ങള്‍ മലയാളത്തില്‍ക്കൂടി ഉള്‍പ്പെടുത്തും. ഉപയോക്താക്കള്‍ക്കുള്ള എസ്‌എംഎസ് അറിയിപ്പുകള്‍ കൂടി മലയാളത്തിലാക്കണമെന്ന് കെഎസ്‌ഇബി ഓഫീസേഴ്‌സ് സംഘ് ഭാരവാഹികള്‍ ബോര്‍ഡ് അധികൃതരോട് ആവശ്യപ്പെട്ടിരുന്നു.

കൊറോണക്കാലത്ത് വൈദ്യുതി മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുവാന്‍ പവര്‍ ബ്രിഗേഡ് എന്ന പേരില്‍ റിസര്‍വ് ടീമിനെ നിയോഗിക്കുവാനും കഴിഞ്ഞ ദിവസം മന്ത്രി എം.എം. മണിയുടെയും ബോര്‍ഡ് ചെയര്‍മാന്‍ എന്‍.എസ്. പിള്ളയുടേയും നേതൃത്വത്തില്‍ ബോര്‍ഡിലെ തൊഴിലാളി, ഓഫീസര്‍ സംഘടനകള്‍, മാനേജ്‌മെന്റ് എന്നിവരുടെ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായി. കൊറോണക്കാലത്ത് എന്ത് പ്രതികൂലാവസ്ഥ വന്നാലും ജനങ്ങള്‍ക്ക് തടസ്സം കൂടാതെ എല്ലാ വൈദ്യുതി സേവനങ്ങളും ലഭ്യമാക്കുകയാണ് ഇതിന്റെ ലക്ഷ്യം.

Related Articles

Back to top button