IndiaLatest

കേക്കിലൂടെ കൊറോണ ബോധവത്കരണം

“Manju”

ചെന്നൈ: ആകര്‍ഷകമായ കേക്കിലൂടെ കൊറോണ മഹാമാരിക്കെതിരെ ബോധവത്ക്കരണം നടത്തി കോയമ്പത്തൂര്‍. ഒരു മാസം നീണ്ടു നില്‍കുന്ന ബോധവത്കരണ പരിപാടിയില്‍ വിവിധ തരത്തിലുള്ള കേക്കുകളാണ് ഒരുക്കിയിട്ടുള്ളത്. സംസ്ഥാനത്ത് രണ്ടാം തരംഗത്തിന്റെ ആഘാതം കുറഞ്ഞു. മൂന്നാം തരംഗത്തിന്റെ പശ്ചാത്തലത്തില്‍ മുന്‍കരുതല്‍ എന്ന നിലയില്‍ ജനങ്ങളില്‍ അവബോധം വളര്‍ത്തുക എന്നതിനാണ് കേക്കുകളുടെ പ്രദര്‍ശനം നടത്തുന്നത്.

‘വ്യത്യസ്ത വിഷയങ്ങളെ അടിസ്ഥാനമാക്കിയുള്ള 40 തരം കേക്കുകളുമായാണ് ഞങ്ങള്‍ ഈ പ്രദര്‍ശനം സംഘടിപ്പിരിക്കുന്നത്. ഡോക്ടര്‍മാര്‍ക്കുള്ള നന്ദി, വ്യക്തിശുചിത്വം, സാമൂഹിക അകലം പാലിക്കല്‍ തുടങ്ങിയ പൊതുവായ മുന്‍കരുതലുകളെക്കുറിച്ച്‌ അവബോധം സൃഷ്ടിക്കുക, വാക്‌സിനേഷന്‍ സ്വീകരിക്കാന്‍ ആളുകളെ പ്രേരിപ്പിക്കുക എന്നിവയാണ് പ്രധാന വിഷയങ്ങള്‍’ എന്ന് കേക്ക് ഷോയുടെ സംഘാടക വിജയലക്ഷ്മി വ്യക്തമാക്കി.

പകര്‍ച്ചവ്യാധിയുടെ രണ്ട് തരംഗങ്ങള്‍ കടന്നുപോയെങ്കിലും ഇനിയും വരാനിരിക്കുന്ന മൂന്നാം തരംഗത്തിന്റെ ഭയത്തിലാണ് ജനങ്ങള്‍. പ്രാധാനമായും കുട്ടികളെയാണ് ഇത് ബാധിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. കുട്ടികളില്‍ അവബോധം സൃഷ്ടിക്കുന്നതിനാണ് ഈ സംരംഭമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അവബോധം സൃഷ്ടിക്കുന്നതിനായുള്ള ഈ വ്യത്യസ്തമായ മാര്‍ഗത്തെ സന്ദര്‍ശകര്‍ അഭിനന്ദിച്ചു.

Related Articles

Back to top button