LatestTech

ഇന്‍സ്റ്റാഗ്രാമം ഡിആക്ടിവേറ്റാക്കാന്‍ എളുപ്പവഴി ഇതാ

“Manju”

ലോകമെമ്പാടും ദശലക്ഷക്കണക്കിന് ഉപയോക്താക്കളുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റഫോമാണ് ഇന്‍സ്റ്റഗ്രാം. എന്നാല്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി, പ്ലാറ്റ്ഫോമിലെ ഉള്ളടക്കം അതിവേഗം മാറിയിട്ടുണ്ട്, ഇത് കുട്ടികളുടെയും മുതിര്‍ന്നവരുടെയും മാനസികാരോഗ്യത്തെ ഒരുപോലെ പ്രതികൂലമായി ബാധിക്കുന്നതായി നിരവധി പഠനങ്ങള്‍ സൂചിപ്പിക്കുന്നു.

കഴിഞ്ഞ വര്‍ഷം, യുഎസ് ആസ്ഥാനമായുള്ള സ്ഥാപനമായ ടിആര്‍ജി ഡാറ്റാസെന്റേഴ്‌സ് നടത്തിയ സര്‍വേയില്‍, ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ ഡിലീറ്റാക്കാന്‍ താല്‍പര്യപ്പെടുന്ന സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം ഇന്‍സ്റ്റഗ്രാമാണ്. ഒരു ദശലക്ഷത്തിലധികം ഉപയോക്താക്കളാണ് സേവനം എങ്ങനെ ഡിലീറ്റ് ചെയ്യാമെന്ന് തിരിഞ്ഞത്. നിങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ നിന്ന് ഒരു മാറ്റം ആഗ്രഹിക്കുന്നുവെങ്കില്‍ ഇന്‍സ്റ്റഗ്രാം എളുപ്പത്തില്‍ ഡിലീറ്റ് ചെയ്യാന്‍ ലഘുവായ ഘട്ടങ്ങള്‍ ഇതാ:

ഇന്‍സ്റ്റഗ്രാം എങ്ങനെ ഡിലീറ്റ് അല്ലെങ്കില്‍ ഡിആക്ടിവേറ്റ് ചെയ്യാം?

ഡിലീറ്റ് ആക്കുന്നതിനും ഡിആക്ടിവേറ്റ് അക്കുന്നതും ഒരു പേജില്‍ തന്നെ ചെയ്യാവുന്നതിനാല്‍ ഇതിനായുള്ള പ്രക്രീയകള്‍ സമാനമാണ്. എന്നാല്‍ ഡിലീറ്റും ഡിആക്ടിവേറ്റ് പരസ്പരം വ്യത്യസ്തപ്പെട്ടിരിക്കുന്നു. ഡിആക്ടിവേറ്റ് ചെയ്താല്‍ ഉപയോക്താവിന് വീണ്ടും ആക്കൗണ്ടിലെ വിവരങ്ങള്‍ ശേഖരിക്കാം. എന്നാല്‍ ഡിലീറ്റു ചെയ്താല്‍ അക്കൗണ്ടിലെ വിവരങ്ങള്‍ തിരച്ചെടുക്കാന്‍ സാധിക്കില്ല എന്നുമാത്രമല്ല വീണ്ടും ഇന്‍സ്റ്റഗ്രാം ഉപയോഗിക്കണമെങ്കില്‍ പുതിയ അക്കൗണ്ട് ഉണ്ടാക്കേണ്ടിയും വരുന്നു.

1. നിങ്ങളുടെ ഫോണിൽ ഇൻസ്റ്റാഗ്രാം തുറന്ന ശേഷം വിൻഡോയുടെ താഴെ വലതുവശത്തുള്ള പ്രൊഫൈൽ ഫോട്ടോയിൽ ടാപ്പ് ചെയ്യുക.

2. പ്രൊഫൈൽ പേജിൽ, മുകളിൽ വലതുവശത്തുള്ള ‘ത്രി ലൈൻ’ മെനുവിൽ ടാപ്പുചെയ്‌ത് ‘Settings and Privacy’ ക്ലിക്ക് ചെയ്യുക.

3. ഇപ്പോൾ, ദൃശ്യമാകുന്ന വിൻഡോയിലെ ‘Account Center’ വിഭാഗത്തിലേക്ക് പോകുക, ‘Personal details’ എന്നതിന് താഴെയുള്ള ‘Account settings’ ടാപ്പ് ചെയ്യുക.

4. ‘Account Ownership and Control’, തിരഞ്ഞെടുക്കുക, ‘Deactivate or Delete’ എന്നതിൽ ടാപ്പുചെയ്‌ത് നിങ്ങൾ ഒഴിവാക്കാൻ ആഗ്രഹിക്കുന്ന അക്കൗണ്ട് തിരഞ്ഞെടുക്കുക.

5. ഇപ്പോൾ അക്കൗണ്ട് പാസ്‌വേഡ് നൽകാൻ ഇൻസ്റ്റാഗ്രാം നിങ്ങളോട് ആവശ്യപ്പെടും, അതിനുശേഷം അക്കൗണ്ട് ഡിലീറ്റോ, ഡിആക്ടിവേറ്റോ ചെയ്യൻ നിങ്ങൾക്ക് സാധിക്കുന്നു.

ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം, നിങ്ങളുടെ അക്കൗണ്ട് പെർമനൻ്റ് ആയി ഡിലീറ്റ് ആക്കുന്നതിന് 30 ദിവസം വരെ മെറ്റാ എടുക്കും. ഈ സമയത്ത്, നിങ്ങളുടെ ഇൻസ്റ്റാഗ്രാം പ്രൊഫൈൽ മറ്റുള്ളവർക്ക് ദൃശ്യമാകില്ല, എന്നാൽ നിങ്ങൾക്ക് എപ്പോൾ വേണമെങ്കിലും ഈ പ്രക്രിയ റദ്ദാക്കാം. ചില സാഹചര്യങ്ങളിൽ, നിങ്ങളുടെ എല്ലാ വിവരങ്ങളും ഇല്ലാതാക്കുന്നതിന് 90 ദിവസം വരെയും എടുത്തേക്കാം.

 

Related Articles

Back to top button