LatestThiruvananthapuram

വയ്യേറ്റ് റസിഡൻസ് അസോസിയേഷൻ ഉന്നത വിജയികളെ അനുമോദിച്ചു.

“Manju”

വെഞ്ഞാറമൂട് : വയ്യേറ്റ് റസിഡൻസ് അസോസിയേഷന്റെ അഭിമുഖ്യത്തിൽ അസോസിയേഷൻ പരിധിയിൽ എസ് എസ് എൽ സി , പ്ലസ്ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. വയ്യേറ്റ് ന്യൂസ് ബ്യൂറോ സെന്ററിൽ നടക്കുന്ന അനുമോദന സമ്മേളനം ഉദ്ഘാടനവും, പുരസ്കാര സമർപ്പണവും വെഞ്ഞാറമൂട് പോലീസ് ഇൻസ്പക്ടർ വി.കെ.വിജയഘവൻ നിർവ്വഹിച്ചു. ഉന്നത വിജയികളായ ആതിര എം.നായർ , എ.എസ്. ദേവു, ഗോവിന്ദ് പി.നായർ , നന്ദഗോപൻ , പൂജ സുഭാഷ്, നൗറി ഷാ, ആതിര ജയചന്ദ്രൻ , എസ്.എ അപ്സര, അനഘ സുരേഷ് എന്നിവരെ ചടങ്ങിൽ അനുമോദിച്ചു.  കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടക്കുന്ന ചടങ്ങിൽ അസോസിയേഷൻ പ്രസിഡന്റ് മണിക്കമംഗലം ബാബു അദ്ധ്യക്ഷനായി. സെക്രട്ടറി സുധാകരൻ, വൈസ് പ്രസിഡന്റ് സോമശേഖരൻ നായർ , കേരള പോലീസ് അസോസിയേഷൻ ജില്ലാ കമ്മിറ്റി അംഗം മഹേഷ് തുടങ്ങിയവർ പങ്കെടുത്തു. മേഖലയിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന പോലീസ് ഇൻസ്പക്ടർ വിജയരാഘവനെ ചടങ്ങിൽ ആദരിച്ചു.

 

Related Articles

Back to top button