KeralaLatestThiruvananthapuram

സ്‌കൂള്‍ ബസ് യാത്രാ നിരക്ക് കൂട്ടേണ്ടി വരുമെന്ന് സിബിഎസ്‌ഇ അസോസിയേഷന്‍

“Manju”

തിരുവനന്തപുരം: സ്‌കൂള്‍ ബസ് യാത്രാ നിരക്ക് കൂട്ടേണ്ടി വരുമെന്ന് സിബിഎസ്‌ഇ സ്‌കൂളുകളുടെ അസോസിയേഷന്‍. ഇന്ധനവിലയിലുള്ള വലിയ വര്‍ധനയുടെ പശ്ചാത്തലത്തിലാണ് തീരുമാനം. യാത്രാ സൗകര്യങ്ങളുടെ കാര്യത്തില്‍ തുടക്കത്തില്‍ പ്രതിസന്ധി ഉണ്ടായേക്കാമെന്നും അസോസിയേഷന്‍ പ്രതിനിധികള്‍ പറഞ്ഞു.

സ്‌കൂളുകള്‍ തുറക്കുന്ന സാഹചര്യത്തിലുള്ള തയ്യാറെടുപ്പുകളും പ്രശ്‌നങ്ങളും ചര്‍ച ചെയ്യാന്‍ ചേര്‍ന്ന സിബിഎസ്‌ഇ സ്‌കൂളുകളിലെ പ്രിന്‍സിപല്‍മാരുടെയും അധ്യാപകരുടെയും കൂട്ടായ്മയായ കൊച്ചി മെട്രോ സഹോദയ യോഗത്തിലാണ് വിവിധ പ്രശ്ങ്ങള്‍ സംബന്ധിച്ച വിലയിരുത്തല്‍ നടത്തിയത്. കോവിഡ് കാലത്ത് ഓടാതെ കിടന്ന ബസിന്റെ അറ്റകുറ്റ പണികള്‍ക്ക് ഭീമമായ തുകയാണ് ചെലവാകുക. ഇന്ധന വില വര്‍ധിച്ചതിനാല്‍ സ്‌കൂള്‍ ബസിന്റെ നിരക്കിലും വര്‍ധനയുണ്ടാകും.

Related Articles

Back to top button