KeralaLatest

സംസ്ഥാനത്ത് ഷോപ്പിംഗ് മാളുകള്‍ ഇന്ന് മുതല്‍ തുറക്കും

“Manju”

കൊച്ചി: സംസ്ഥാനത്ത് ഷോപ്പിംഗ് മാളുകള്‍ ഇന്ന് മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും. തിങ്കള്‍ മുതല്‍ ശനിവരെ തുറക്കാനാണ് അനുമതിയുള്ളത്. രാവിലെ ഏഴ് മണി മുതല്‍ രാത്രി ഒന്‍പത് മണിവരെയാണ് പ്രവര്‍ത്തന സമയം. കൊറോണ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന നിര്‍ദ്ദേശത്തോടെയാണ് അനുമതി നല്‍കിയിരിക്കുന്നത്. കടകള്‍ക്ക് ബാധകമായ നിയന്ത്രണങ്ങള്‍ പാലിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.

പരിഷ്‌കരിച്ച നിബന്ധനകള്‍ പ്രകാരം തിങ്കളാഴ്‌ച്ച മുതല്‍ കൂടുതല്‍ കടകള്‍ തുറന്നതോടെ വ്യാപാര സ്ഥാപനങ്ങളിലും തിരക്കേറിയിരുന്നു. 15നും 22നും ലോക്ഡൗണ്‍ ഒഴിവാക്കിയതിനാല്‍ ഇനി 28വരെ സംസ്ഥാനത്തെ എല്ലാ വ്യാപാര സ്ഥാപനങ്ങളും തുറക്കും. 29നാണ് ഇനി ലോക്ഡൗണ്‍. അതേസമയം ജനസംഖ്യ അടിസ്ഥാനമാക്കിയുള്ള പ്രതിവാര രോഗ നിരക്കിന്റെ പട്ടിക ഇന്ന് ജില്ലാ ഭരണകൂടം കൊറോണ ജാഗ്രതാ പോര്‍ട്ടലില്‍ പ്രസിദ്ധീകരിക്കും.

Related Articles

Back to top button