InternationalLatest

ചൈനയ്ക്ക് തിരിച്ചടി; ചൈനയില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി അമേരിക്ക

“Manju”

സിന്ധുമോൾ. ആർ

ഡല്‍ഹി: ചൈനയില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി അമേരിക്ക. തക്കാളി, പരുത്തി കൊണ്ട് നിര്‍മ്മിക്കുന്ന ഉത്പന്നങ്ങള്‍ തുടങ്ങിയവയുടെ ഇറക്കുമതിക്കാണ് വിലക്കേര്‍പ്പെടുത്തിയത്. ഉയിഗുര്‍ മുസ്ലീങ്ങളെ നിര്‍ബന്ധിത തൊഴിലിന് ഇരയാക്കുന്നുവെന്ന് ആരോപിച്ചാണ് അമേരിക്കയുടെ നടപടി. കസ്റ്റംസ് ആന്റ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ ഏജന്‍സിയാണ് ഇക്കാര്യം അറിയിച്ചത്.

തൊഴിലാളികളെ നിര്‍ബന്ധിത തൊഴിലിനിരയാക്കിയാണ് തക്കാളിയും, പരുത്തിയും കൊണ്ടുള്ള ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതെന്നാണ് കണ്ടെത്തല്‍. അതിനാല്‍ രണ്ട് സാധനങ്ങളുടെയും ഇറക്കുമതിയ്ക്ക് വിലക്കേര്‍പ്പെടുത്തുകയാണെന്നും ഏജന്‍സിയുടെ പ്രസ്താവനയില്‍ പറയുന്നു. ഒരു തരത്തിലുമുള്ള നിര്‍ബന്ധിത തൊഴില്‍ രീതികളോടും യോജിക്കില്ലെന്ന്‌ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹോംലാന്റ് ഡെപ്യൂട്ടി സെക്രട്ടറി കെന്നെത്ത് ക്യക്കിനെല്ലി പറഞ്ഞു. അതിനാല്‍ കമ്പനികള്‍ ചൈനയില്‍ നിന്നുള്ള പരുത്തി, തക്കാളി ഉത്പന്നങ്ങള്‍ വില്‍പ്പന നടത്തരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Related Articles

Back to top button