IndiaLatest

19കാരൻ നൃത്തം ചെയ്യുന്നതിനിടെ ഹൃദയാഘാതം വന്ന് മരിച്ചു

“Manju”

അഹമ്മദാബാദ്: ഗര്‍ബ നൃത്ത പരിശീലനത്തിനിടെ പത്തൊമ്പതുകാരന്‍ ഹൃദയാഘാതം മൂലം മരിച്ചു. ഗുജറാത്തിലെ ജാംനഗറില്‍ തിങ്കളാഴ്ചയാണ് സംഭവം നടന്നത്. എന്‍ജിനിയറിംഗ് വിദ്യാര്‍ത്ഥിയായ വിനിത് കുന്‍വരിയ ആണ് മരിച്ചത്. പട്ടേല്‍ പാര്‍ക്കിനടുത്തുള്ള ഗര്‍ബ നൃത്ത ക്ലാസില്‍ പരിശീലനം നടത്തുന്നതിനിടെയാണ് യുവാവിന് ഹൃദയാഘാതമുണ്ടായത്. നവരാത്രിയോട് അനുബന്ധിച്ചായിരുന്നു വിനിത് നൃത്തപരിശീലനത്തിലേര്‍പ്പെട്ടത്.

ഗര്‍ബ നൃത്തത്തിന്റെ ആദ്യ റൗണ്ട് പിന്നിട്ടപ്പോള്‍ തന്നെ വിനിത് കുഴഞ്ഞു വീഴുകയായിരുന്നുവെന്ന് പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഉടന്‍ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ വിനിതിനെ പ്രവേശിപ്പിച്ചു. അവിടെ നിന്നും വിദഗ്ധ ചികിത്സയ്ക്കായി ജിജി ഹോസ്പിറ്റലിലേക്ക് മാറ്റിയിരുന്നു. ഇവിടെ വെച്ചാണ് വിനിതിന്റെ മരണം സ്ഥിരീകരിച്ചത്. കഴിഞ്ഞ രണ്ട് മാസമായി വിനിത് ഗര്‍ബ ക്ലാസില്‍ വരുന്നുണ്ടായിരുന്നുവെന്ന് വിനിതിന്റെ പരിശീലകന്‍ ധര്‍മ്മേഷ് റാത്തോഡ് പറഞ്ഞു. മറ്റ് ആരോഗ്യ പ്രശ്നങ്ങളൊന്നും മുമ്പ് പ്രകടിപ്പിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

 

Related Articles

Back to top button