IndiaLatest

അമര്‍നാഥ് യാത്ര ഇന്ന് പുനരാരംഭിക്കും

“Manju”

അമര്‍നാഥ്: കാലാവസ്ഥ അനുകൂലമായാല്‍ അമര്‍നാഥ് യാത്ര ഇന്ന് പുനരാരംഭിക്കുമെന്ന് വ്യക്തമാക്കി അധികൃതര്‍. അഞ്ചു ദിവസത്തെ ഇടവേളയ്ക്കു ശേഷമാണ് യാത്ര വീണ്ടും പുനരാരംഭിക്കുന്നത്. ദക്ഷിണ കശ്മീരിലെ അനന്ത്‌നാഗ് ജില്ലയിലെ പഹല്‍ഗാം ബേസ് ക്യാമ്പില്‍ നിന്നും ഒരു സംഘം യാത്രികര്‍ പുറപ്പെടുമെന്ന് അധികൃതര്‍ അറിയിച്ചു.

അമര്‍നാഥ് ക്ഷേത്രത്തിന് സമീപമുണ്ടായ മേഘവിസ്ഫോടനത്തെ തുടര്‍ന്നാണ് യാത്ര നിര്‍ത്തി വെച്ചത്. തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തിലും കനത്ത മഴയിലും നിരവധി പേരെ കാണാതായിരുന്നു. സംഭവത്തില്‍ 16 പേരാണ് മരണപ്പെട്ടത്. 40 പേരെ കാണാതാവുകയും 100 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 1500 പേരെ സുരക്ഷിത ഇടങ്ങളിലേക്ക് മാറ്റിയെന്ന് അധികൃതര്‍ വ്യക്തമാക്കി.

യാത്ര ആരംഭിച്ചതിന് ശേഷമാണ് മേഘവിസ്‌ഫോടനം ഉണ്ടാവുകയും ആളുകള്‍ അപകടത്തില്‍പെടുകയും ചെയ്തത്. സൈന്യം, ഇന്‍ഡോടിബറ്റന്‍ ബോര്‍ഡര്‍ പോലീസ്, സിആര്‍പിഎഫ് തുടങ്ങിയ സംഘങ്ങള്‍ സംയുക്തമായാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. ജൂണ്‍ 30നാണ് അമര്‍നാഥ് യാത്ര ആരംഭിച്ചത്.

Related Articles

Back to top button