IndiaLatest

ശാന്തിഗിരി ആശ്രമം സാകേത് ബ്രാഞ്ചിൽ സന്ന്യാസസദീക്ഷാ സത്സംഗം

“Manju”

ന്യൂഡൽഹി: സന്ന്യാസദീക്ഷാവാർഷികത്തോടനുബന്ധിച്ച് ശാന്തിഗിരി ആശ്രമം സാകേത് ബ്രാഞ്ചിൽ സത്സംഗം നടന്നു. പ്രശസ്ത ഛായാഗ്രഹകനും ആശ്രമം അഡ്വൈസറി കമ്മിറ്റി ജനറൽ കൺവീനറുമായ എസ്.കുമാർ സംസാരിച്ചു. സന്ന്യാസിമാർ പൊതുജനസമക്ഷം ഇറങ്ങി പ്രവർത്തിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ശാന്തിഗിരി ആശ്രമം സാകേത് ബ്രാഞ്ച് ചീഫ് ജനനി പൂജ ജ്ഞാനതപസ്വിനി, ചേർത്തല ഏരിയ ഹെഡ് സ്വാമി ഭക്തദത്തൻ ജ്ഞാനതപസ്വി എന്നിവർ മഹനീയ സാന്നിധ്യമായി. ബ്രഹ്മചാരിമാരായ എൻ.എം മനു, എം.പി.സത്പ്രഭ, എസ്.വന്ദനൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു. ഡോ.സനുമോൻ ശ്രീധരൻ സ്വാഗതവും പി.വി. വിവേക് കൃതജ്ഞതയും രേഖപ്പെടുത്തി.

Related Articles

Back to top button