KeralaLatestThiruvananthapuram

തോട്ടിൽ തള്ളാനായി കൊണ്ടുവന്ന കക്കൂസ് മാലിന്യം നാട്ടുകാർ തടഞ്ഞു.

“Manju”

വെഞ്ഞാറമൂട് : തോട്ടിൽ തള്ളനായി ലോറികളിൽ കൊണ്ടുവന്ന കക്കൂസ് മാലിന്യം നാട്ടുകാർ തടഞ്ഞു.എം സി റോഡിനു സമീപത്തെ  തൈക്കാട് തോട്ടിലാണ് മാലിന്യം തള്ളാൻ കൊണ്ടുവന്നത്.ഞായറാഴ്ച വൈകിട്ട് അഞ്ചിനായിരുന്നു സംഭവം. മാലിന്യം ഒഴുക്കാനായി ലോറികളിലായാണ് സംഘമെത്തിയത്. ഇത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ സംഭവം ചോദ്യം ചെയ്തതോടെയാണ് കക്കൂസ് മാലിന്യമാണ് ലോറികളിലെന്നറിഞ്ഞത്.ഉടൻ തന്നെ വെഞ്ഞാറമൂട് പോലീസിനെയും ജനപ്രതിനിധികളെയും വിവരമറിയിച്ചു.എസ് ഐ യുടെ നേതൃത്വത്തിലുള്ള പോലീസ് സ്ഥലത്തെത്തി വാഹനം കസ്റ്റഡിയിലെടുത്തു.

Related Articles

Back to top button