International

നൊബേല്‍ സമ്മാനതുക വര്‍ദ്ധിപ്പിച്ചു

“Manju”

ശ്രീജ.എസ്

സ്‌റ്റോക്ക്ഹോം: ലോക രാഷ്ട്രങ്ങള്‍ ഉറ്റുനോക്കുന്ന നൊബേല്‍ സമ്മാനത്തിന്റെ സമ്മാനതുകയ്‌ക്കും ഇനി മൂല്യമേറും. ഈ വര്‍ഷത്തെ നൊബേല്‍ സമ്മാന ജേതാക്കള്‍ക്ക് 1 ദശലക്ഷം ക്രൗണ്‍ (1,10,000 ഡോളര്‍) അധികമായി അനുവദിക്കാന്‍ തീരുമാനമായി. അവാര്‍ഡിന് മേല്‍നോട്ടം വഹിക്കുന്ന നൊബേല്‍ ഫൗണ്ടേഷനാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. ഇതോടെ ആകെയുളള സമ്മാന തുക ഈ വര്‍ഷം 10 ദശലക്ഷം ക്രൗണായി (4,31,390 ഡോളര്‍) ഉയരുമെന്ന് അധികൃതര്‍ അറിയിച്ചു.

അടുത്തമാസമാണ് നൊബേല്‍ സമ്മാനങ്ങള്‍ പ്രഖ്യാപിക്കുന്നത്. ഒക്‌ടോബര്‍ അഞ്ചിനും പന്ത്രണ്ടിനും ഇടയിലായി ആറ് ദിവസങ്ങളിലായാണ് പ്രഖ്യാപനം. ഫൗണ്ടേഷന്റെ ചെലവും മൂലധനവും മുമ്പത്തേതിനേക്കാള്‍ തികച്ചും സുരക്ഷിതമായതിനാലാണ് സമ്മാനതുക വര്‍ദ്ധിപ്പിച്ചതെന്ന് നൊബേല്‍ ഫൗണ്ടേഷന്റെ തലവന്‍ ലാര്‍സ് ഹൈകെന്‍സ്‌റ്റണ്‍ പറഞ്ഞു.

Related Articles

Back to top button