IndiaLatest

കോണ്‍ഗ്രസ് നേതാവ് കാര്‍ത്തി ചിദംബരത്തിന് കൊവിഡ്

“Manju”

ശ്രീജ.എസ്

ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി.ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തിന് കൊവിഡ് സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെ കാര്‍ത്തി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ചെറിയ രോഗലക്ഷണങ്ങളാണുള്ളതെന്നും മെഡിക്കല്‍ നിര്‍ദ്ദേശങ്ങളനുസരിച്ച്‌ ഹോം ക്വാറന്റീനിലാണെന്നും അദ്ദേഹം പറഞ്ഞു. താനുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും അദ്ദേഹം അറിയിച്ചു. ആഭ്യന്തരമന്ത്രി അമിത്ഷാ, കര്‍ണാടക മുഖ്യമന്ത്രി യെദ്യൂരപ്പ് അടക്കമുള്ളവര്‍ക്ക് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

Related Articles

Back to top button