IndiaInternationalKeralaLatestUncategorized

വരാനിരിക്കുന്നത് വന്‍ പ്രളയങ്ങള്‍, മുന്നറിയിപ്പുമായി ഗവേഷകര്‍

“Manju”

ശ്രീജ.എസ്

വരാനിരിക്കുന്നത് വന്‍ പ്രളയങ്ങളെന്ന് ഗവേഷകരുടെ മുന്നറിയിപ്പ്. ആഗോളതലത്തില്‍ തീരദേശത്തെ പ്രളയം വരുന്ന 80 വര്‍ഷത്തിനകം അമ്പത് ശതമാനം വര്‍ധിക്കുമെന്നാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന പഠനം. അന്തരീക്ഷത്തില്‍ കാര്‍ബണ്‍ഡൈ ഓക്സൈഡിന്റെ അളവ് വര്‍ധിക്കുന്നത് മൂലമുണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനമാണ് ദശലക്ഷക്കണക്കിന് മനുഷ്യരെ ബാധിക്കുന്ന ദുരന്തം വിതക്കുക. യുകെയില്‍ നിന്നും ഓസ്ട്രേലിയയില്‍ നിന്നുമുള്ള ഗവേഷകരാണ് പഠനത്തിന് നേതൃത്വം നല്‍കിയിരിക്കുന്നത്.

പതിറ്റാണ്ടുകള്‍ക്കകം ഏതാണ്ട് 96,500 ചതുരശ്ര മൈല്‍ പ്രദേത്ത് അധികമായി വലിയ തോതില്‍ പ്രളയമുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്. ഇത് നിലവില്‍ പ്രളയത്തിന്റെ കെടുതികള്‍ അനുഭവിക്കുന്ന പ്രദേശങ്ങളുടെ 48 ശതമാനം വരും. ഏതാണ്ട് 7.7 കോടി മനുഷ്യരെ ഈ കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന വെള്ളപ്പൊക്കം ബാധിക്കും.

വടക്കു പടിഞ്ഞാറന്‍ യൂറോപ്പ്, തെക്കു-കിഴക്കന്‍ ഏഷ്യ, കിഴക്കന്‍ ഏഷ്യ, വടക്കുകിഴക്കന്‍ അമേരിക്ക, വടക്കന്‍ ഓസ്ട്രേലിയ എന്നിവയെല്ലാമാണ് പ്രധാനമായും വെള്ളപ്പൊക്കത്തിന്റെ കെടുതികള്‍ അനുഭവിക്കേണ്ടി വരിക. ഈ നൂറ്റാണ്ടിന്റെ അവസാനമാകുമ്പോഴേക്കും ഈ പ്രദേശങ്ങളില്‍ പ്രളയം രൂക്ഷമാകുമെന്നാണ് പ്രവചനം.

അന്തരീക്ഷ താപനില ഉയരുന്നതോടെ മഞ്ഞുരുകുന്നത് വേഗത്തിലാവുകയും സമുദ്ര നിരപ്പ് വര്‍ധിക്കുകയും ചെയ്യും. കാലാവസ്ഥാ വ്യതിയാനം കടല്‍ ക്ഷോഭങ്ങള്‍ കൂടുതല്‍ വ്യാപകമാക്കുന്നതും വെള്ളപ്പൊക്കങ്ങളിലേക്ക് നയിക്കുന്നുവെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ മെല്‍ബണ്‍ സര്‍വകലാശാലയിലെ എബ്രു കിരേസി പറയുന്നു

Related Articles

Back to top button