KeralaLatestThiruvananthapuram

മാധ്യമ പ്രവർത്തകർക്ക് ജില്ലാ പഞ്ചായത്തിന്റെ മുഖാവരണം

“Manju”

എസ് സേതുനാഥ്

തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ജില്ലയിലെ മാധ്യമ പ്രവർത്തകർക്കായി ജില്ലാ പഞ്ചായത്ത്‌ കൈമാറിയ മുഖാവരണത്തിന്റെ വിതരണ ഉത്ഘാടനം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ് വി കെ മധു നിർവഹിച്ചു. കേസരി സ്മാരക മന്ദിരത്തിൽ നടന്ന ചടങ്ങിൽ കെ യു ഡബ്ള്യൂ ജെ ജില്ലാ പ്രസിഡന്റ് സുരേഷ് വെള്ളിമംഗലം, സെക്രട്ടറി ബി അഭിജിത്, ട്രഷറർ അനുപമ ജി നായർ, ജോയിന്റ് സെക്രട്ടറി ഒ. രതി, സംസ്ഥാന കമ്മിറ്റി അംഗം വിജേഷ് ചൂടൽ എന്നിവർ ചേർന്ന് ഏറ്റു വാങ്ങി. ഫീൽഡിൽ ജോലി ചെയ്യുന്ന റിപ്പോർട്ടർമാർ ക്യാമറാമാൻമാർ എന്നിവർക്കാണ് മുഖാവരണം വിതരണം ചെയ്തത് .

Related Articles

Back to top button